സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം

19:46, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('==ചരിത്രം == <font color="black"><font size=3>ഈ വിദ്യാലയം വടകര വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു. സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് . 1939 ജൂൺ 5 ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറിൽ നിന്ന് ഹൈസ്കൂളിനുള്ള അംഗീകാരം ലഭിച്ചു. മദർ വെറോണിക്ക ഭാരതത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി 1868 ജൂലൈ 16 ന് അപ്പോസ്തലിക് കാർമൽ സഭ സ്ഥാപിച്ചു. അപ്പോസ്തലിക് കാർമൽ സഭയുടെ വിദ്യാഭ്യാസ ഏജൻസിക്ക് കേരളത്തിലുള്ള 9 സ്കൂളുകളിൽ 1938 ജൂലൈ 4 തിയ്യതി ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് ഇന്നത്തെ സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ..