എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/മറ്റ്ക്ലബ്ബുകൾ

ഗാന്ധി ദർശൻ

സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനായ ഗാന്ധിജിയുടെ ദർശനങ്ങൾ വിദ്യാർത്ഥികൾക്കു പകർന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂൾതല ഗാന്ധിദർശൻ ക്ലബുകളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ- യാണ് 2016-17 അധ്യയന വർഷത്തിൽ ഹൈസ്കൂൾ യു. പി തല ഗാന്ധിദർശൻ ക്ലബുകൾ 2016 ജൂൺ 27 ന് നമ്മുടെ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് സുജയ ജസ്റ്റസ് ഉത്ഘാടനം ചെയ്ത ക്ലബിൽ 100 ഹൈസ്കൂൾ വിദ്യാർത്ഥികളും 50 യു. പി വിദ്യാർത്ഥികളും ഉൾപ്പെട്ടിരിക്കുന്നു. ഈ അധ്യയന വർഷം നടപ്പിലാ- ക്കിയ കർമ്മപദ്ധതികൾ: 1.ശുചീകരണ പ്രവർത്തനങ്ങൾ 2.പ്ലാസ്റ്റിക്ക് നിർമാർജ്ജനം 3.മദ്യം മയക്കുമരുന്ന് എന്നിവയെ കുറിച്ചുള്ള ബോധവത്കരണം 4.ജൈവ പച്ചക്കറിത്തോട്ടം 5.ലോഷൻ നിർമ്മാണം 6.ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രസംഗം,ക്വിസ്,കഥാ-കവിതാരചന,ചിത്രരചന. ഹൈസ്കൂൾ വിദ്യാർത്ഥികളെ പത്ത് കുട്ടികളടങ്ങിയ പത്തു ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രത്യേക പ്രവർത്തന മണ്ഡലവും നൽകി. യു.പി യിലെ വിദ്യാർത്ഥികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രവർത്തന മേഘലയം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ സുധർമ്മ ടീച്ച- റും യു പി വിഭാഗത്തിൽ ആൻമോൾ ടീച്ചറുമാണ് കൺവീനർമാർ. എല്ലാ വെള്ളിയാഴ്ച്ചയും ഒരു മണിമുതൽ 1.45 വരെയാണ് ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനം. ഓരോ ആഴ്ചയും കുട്ടികളുടെ മേൽനോട്ടത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട് കലാസൃഷ്ട്ടികൾ അവതരിപ്പിക്കുകയും ഓരോ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. എന്റെ സത്രാന്വേഷണ പരീക്ഷകൾ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം കുട്ടികൾ വായിക്കും. ഗാന്ധിയൻ അസംബ്ലിയിൽ സർമത പ്രാർ- ത്ഥനയും ദേശഭക്തിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ബി.ആർ.സി യിൽ വച്ചു നടത്തിയ ഉപജില്ലാതലക- ലോത്സവത്തിൽ നമ്മുടെ വിദ്യാർത്ഥികൾ അന്നത നിലവാരം പുലർത്തി. ഒക്ടോബർ 2 ന് സ്കൂളും പരിസരവും ‌ടോയിലറ്റുകളും ശുചീകരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഗാന്ധിയൻ ആദർശങ്ങൾ ഉൾകൊള്ളുന്ന ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ നമ്മുടെ സ്കൂളിലെ ഗാന്ധിദർശൻ ക്ലബിന് കഴിയുന്നു.


ഐ.റ്റി ക്ലബ്

IT മൾട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റൽപെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂൾ തലത്തിൽ ലഭിക്കുകയുണ്ടായി. UP തലത്തിൽ ഡിജിറ്റൽ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂൾ തലത്തിലും ഓവർ ഓൾ ഒന്നാം സമ്മാനം നേടാൻ സാധിച്ചു.