വി എൽ പി എസ് പുതുശ്ശേരിക്കടവ്/ചരിത്രം

18:13, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പ‍‍ഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസം തൽപരനുമായിരുന്ന പുല്ലമ്പിഅബ്ദുള്ളഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം      ആൺകുട്ടികളും.    പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി .കൂ‍ടുതൽ വായിക്കാം