ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/cowhy/qkmi/ സർഗ്ഗജാലകം


മാനേജ്‌മെന്റ്

ഭൗതിക സാഹചര്യ വികസനത്തിനായുള്ള സാമ്പത്തിക സഹായത്തോടൊപ്പം കംപ്യൂട്ടർ ,സയൻസ് ലാബുകൾ  ലൈബ്രറി  എന്നിവയുടെ വികസനത്തിനായുള്ള പദ്ധതികളും ജില്ലാപഞ്ചായത് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു അക്കാദമിക പുരോഗതിക്കായി നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു .ഇവകൂടാതെ ജില്ലാപഞ്ചായത്ത്  മുൻകൈയെടുത്തു നിർമിച്ച കമനീയമായ സ്കൂൾ കവാടം

അത്യാധുനീകസൗകര്യങ്ങളോടുകൂടിയ ആഡിറ്റോറിയം ,ഏറ്റവും മികച്ച രീതിയിൽ ഉള്ള പാചകപ്പുര താത്കാലിക കെട്ടിടങ്ങൾ,എന്നിവ സ്കൂളിന്റെ പ്രൗഢി വിളിച്ചോതുന്നവയാണ് സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തറയോട് പാകലും കൃത്യമായ ഇടവേളകളില് പൈന്റിങ്ങും നടത്തി വരാറുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗവുംപഞ്ചായത് സമിതിയുംസ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഉപദേശവും പിന്തുണയും നൽകി മുന്നോട്ടു പോകുന്നു

മാതൃഭൂമി സീഡ്‌ പ്രവർത്തനങ്ങൾ

*ഭാവിതലമുറ പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും വളരണമെന്ന ലക്ഷ്യത്തോടെ മാതൃഭൂമി ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്( . വരും തലമുറകൾക്ക് ഈ നാടിനെ അതിൻ്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ലക്ഷ്യത്തിൽ നിന്നാണ് സീഡ് പ്രവർത്തനങ്ങൾ ഉരുത്തിരിഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും വെള്ളം*, *വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് സീഡ് ലക്ഷ്യമിടുന്നത് . അതിനാൽ നാടിൻ്റെ പച്ചയും മണ്ണിൻ്റെ നന്മയും ജലത്തിൻ്റെയും* *വായുവിൻ്റെയും ശുദ്ധിയും വീണ്ടെടുക്കാനായി കുട്ടികൾ മാതൃഭൂമി* *യുമായി സംയുക്തമായി*

*നടത്തുന്ന യജ്ഞം* *തന്നെയാണ് " _സീഡ്_*". *"സമൂഹ നന്മ കുട്ടികളിലുടെ" എന്ന സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സീഡിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് സംസ്ഥാനമൊട്ടാകെ പടർന്ന് പന്തലിച്ചു നിൽക്കുന്നു.*




പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ

                                                    ഗാന്ധിദർശൻ


നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

•പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോൽസവം

കലോൽസവം ഉദ്ഘാടനം

കലോൽസവം

• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം‌ • കാർഷിക പ്രവരത്തനങ്ങൾ,

• ശുചീകരണപ്രവർത്തനങ്ങൾ

• ദിനാചരണങ്ങൾ


സ്കൂളിനെ കുറിച്ചുള്ള  പത്രവാർത്തകൾ








സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം