ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ

23:54, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (change)


മലപ്പുറം ജില്ലയിലെ കാവനൂര്‍‍‍ പഞ്ചായത്തില്‍ എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നല്‍കിയ മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലായിരുന്നു തുടക്കം. ജാതി മത ഭേദമന്യേ നാട്ടുകാര്‍ ശ്രമദാനമായി പടുത്തുയര്‍ത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ല്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.സ്വന്തം കെട്ടിടത്തില്‍ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാര്‍ച്ചിലായിരുന്നു.

ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ
വിലാസം
ഇളയൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം29 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-201648022



സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.കേവലം 45 കുട്ടികളുമായി 1974 ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയില്‍ ആരംഭിച്ച ഇൗ സ്ഥാപനത്തില്‍ ഇന്ന് ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ 25 ഡിവിഷനുകളിലായി 1300 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 700 ഉം അടക്കം 2000 കുട്ടികള്‍ പഠിക്കുന്നു.ഹയര്‍ സെക്കന്ററിയില്‍ മൂന്ന് സയന്‍സ് ബാച്ചുക ളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.

മലപ്പുറം ജില്ലയില്‍ അഡ്മിഷന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂര്‍.അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും ഫലമാണിത്.

മികവുകള്‍ നിറവുകള്‍:-

കാവനൂര്‍ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂര്‍, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കൂട്ടത്തില്‍ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തെ പ്രാപ്തമാക്കിയ ശ്രദ്ധേയമായ ഘടകങ്ങള്‍ :- മുന്‍ ഹെ‍‍ഡ്മാസ്റ്റര്‍ പി ജോണ്‍ സാറിന്റെ അതുല്യമായ സമര്‍പ്പണ സേവനം, ഇപ്പാേഴത്തെ ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചറുടെ ധിഷണാപരമായ നേതൃത്വം, സമര്‍പ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിര്‍ലോഭമായ പിന്തുണ നല്കുന്ന സ്ക്കൂള്‍ പി ടി എ കമ്മറ്റി, വിദ്യാര്‍ത്ഥികളുടെ നിസ്സീമമായ സഹകരണം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വാധ്യാപകരുടെയും മികച്ച പിന്തുണ.

SSLC :-

കഴിഞ്ഞ വര്‍ഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവര്‍ണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 439 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാന്‍ സ്ക്കൂളിന് സാധിച്ചു. അതില്‍ 10 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡും 16 കുട്ടികള്‍ക്ക് 9A+ ഗ്രേഡും 19 കുട്ടികള്‍ക്ക് 8A+ ഗ്രേഡും ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തില്‍ വരുത്താന്‍ വിദ്യാലയത്തിനു സാധിച്ചു.മറിയം റഷീദ,അബ്ദുല്‍ ഹാദി, സുഫൈന, അജയ് പ്രസാദ്, മുഫീദ ഷെറിന്‍,റഫീഹ,തെസ്ഹീല,ഫിദ,ഖൈറുല്‍ ആബിദ,അമൃത എന്നിവര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

NMMS:-

NMMS പരീക്ഷയിലും ഉന്നത വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു;ഹെെസ്ക്കൂള്‍ ക്ലാസ്സു മുതല്‍ +2 വരെ 500 രൂപ ലഭിക്കുന്ന സ്ക്കോളര്‍ഷിപ്പാണ് NMMS. 14 കുട്ടികളാണ് NMMS സ്ക്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഇത് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്.

സ്പെഷ്യല്‍ കോച്ചിംഗ് :-

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദര്‍ശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്-മോട്ടിവേഷന്‍ ക്ലാസ്സുകള്‍​ , മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി FULL A+ BACH സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

കലോത്സവം:-

അരീക്കോട് സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.നൂറ്റി എണ്‍പത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കണ്‍വീനര്‍ ഗിരിജ കുമാരി ടീച്ചറുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം നല്കി വരുന്നു.

ശാസ്ത്രോത്സവം:-

അരീക്കോട് സബ് ജില്ലാ സ്കൂള്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവര്‍ത്തി പരിചയ എെ ടി മേളയില്‍ സ്കൂള്‍ ആധിപത്യം നില നിര്‍ത്തി.പ്രവര്‍ത്തി പരിചയ മേളയിലും എെ ടി മേളയിലും ഇൗ വര്‍ഷവും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.സബ് ജില്ലാ ശാസ്ത്ര നാടകത്തില്‍ തുടര്‍ച്ചയായി നാലാമതും സ്കൂള്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.

കായിക മേള:-

അരീക്കോട് സബ് ജില്ലാ കായിക മേളയില്‍ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എണ്‍പത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.സ്ഥിരമായ കായികാധ്യാപകനോ സ്വന്തമായൊരു ഗ്രൗണ്ടോ ഇല്ലാതിരുന്നിട്ടും സ്പോര്‍ട്ട്സില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.താത്കാലികാധ്യാപിക ജിജില ടീച്ചറാണ് ടീമിനെ നയിക്കുന്നത്.


ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:-
  വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു. 
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വര്‍ഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നല്‍കുന്നത്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-

              സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്.

പരിസ്ഥിതി ക്ലബ്ബ്:-

          പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള്‍ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള്‍ അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു.

ആനിമല്‍ വെല്ഫയര്‍ ക്ലബ്ബ്:-

            സ്ക്കൂള്‍ ആനിമല്‍ വെല്ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്‍പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി.

എനര്‍ജി ക്ലബ്ബ്:-

  • തുടര്‍ച്ചയായി നാലാം തവണയും സബ് ജില്ലാ കലോത്സവ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്
  • റവന്യൂ ജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര എെടി പ്രവര്‍ത്തി പരിചയ മേളയില്‍ സ്ഥിര സാന്നിധ്യം
  • റവന്യൂ ജില്ലാ കായിക മേളയില്‍ നിരവധി സമ്മാനങ്ങള്‍

മാനേജ്മെന്റ്

|കേരള സര്‍ക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ മായാ ലക്ഷമിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ അബ്ദുല്ലയുമാണ്.|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സയ്യിദ് അബ്ദുസ്സലാം | വി. നാണു | കെ. മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെന്‍‍ | കെ കെ ഉണ്ണി കൃഷ്ണന്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ |ഗില്‍ഡ ജോര്‍ജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ | സുബെെദ ചെങ്ങരോത്ത് | ജോണ്‍ പി ജെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ അബ്ദുല്ല - പ്രിന്‍സിപ്പാള്‍ ജി എച്ച് എസ് എസ് കാവനൂര്‍
  • പി. പി അബ്ദു റസാഖ് - പ്രൊഫസര്‍ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.