സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഇംഗ്ലീഷ് ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു. ഇംഗ്ലീഷ്പദ്യം ചൊല്ലൽ, സ്പെല്ലിങ് ബി , കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ തന്നെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ തന്നെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നു.

സയൻസ് ക്ലബ്

ഈ ആധുനിക ലോകത്ത് സയൻസിൽ വളരെയധികം പ്രാധാന്യമാണുള്ളത്. ആയതിനാൽ തന്നെ സയൻസ് ക്ലബ്ബിന് സ്കൂളിൽ വളരെയധികം പ്രാധാന്യമുണ്ട്. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ബോധവും യുക്തിചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നത്. കൂടാതെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്രീയ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സയൻസ് എക്സിബിഷൻ, ശാസ്ത്രജ്ഞൻമാരുടെ ജന്മദിനം ആഘോഷിക്കൽ , സയൻസ് മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ ചെയ്തു കാണിക്കൽ, സയൻസ് ന്യൂസുകൾ പ്രദർശിപ്പിക്കൽ, ടൈൽസ് മായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കൽ, സയൻസ് പ്രൊജക്ടുകൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രജ്ഞന്മാരും ആയി സംവദിക്കാനുള്ള അവസരങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങളിൽ ഒക്കെ തന്നെ ക്ലബ് അംഗങ്ങൾ വളരെ സജീവമായി പങ്കെടുക്കാറുണ്ട്. ആകെ 20 വിദ്യാർത്ഥികളാണ് ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്.ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയത്തോട് വളരെയധികം താല്പര്യം ജനിപ്പിക്കുന്നതിന് സഹായിക്കുന്നു.

SOCIAL SCIENCE CLUBQ

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം ദേശീയ നേതാക്കളെ കുറിച്ചുള്ള ലഘു വിവരണം ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭൂപടനിർമ്മാണം ഗ്ലോബ് നിർമ്മാണം വിവിധതരം മോഡലുകളുടെ നിർമ്മാണം സ്കൂൾ ചരിത്രരചന എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു.

MATHS CLUB

ഗണിതം സുന്ദരവും ലളിതവുമാക്കുക എന്നതാണ് ഗണിത ക്ലബ്ബിൻറെ ലക്ഷ്യം.ഗണിതം കളികളിലൂടെയും വരകളിലൂടെ അനുഭവങ്ങളിലൂടെയും കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു.ഗണിത ലാബ്,ഗണിത ക്ലാസിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. "ഗണിതവിജയം ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ് .ഹിന്ദി

HINDI CLUB

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് ഹിന്ദി ക്ലബ്.കുട്ടികൾക്ക് ഹിന്ദി ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനുംഹിന്ദി ഭാഷയിൽ മടികൂടാതെ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ക്ലബ് ആണ് ഹിന്ദി ക്ലബ്. ഈ ഉദ്ദേശത്തോടുകൂടി വളരെയധികം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ആസൂത്രണം ചെയ്യുന്നു. കുട്ടികൾക്ക് ഹിന്ദിഡ്രാമ പരിശീലനം നൽകി വന്നിരുന്നു. കൂടാതെ വിവിധയിനം മത്സരങ്ങളും നടത്തുന്നു..ഹിന്ദി പദ്യം ചൊല്ലൽ, കഥ പറച്ചിൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തുന്നു. ഈ പ്രവർത്തനങ്ങൾ ഒക്കെ കുട്ടികൾക്ക് ഹിന്ദി ഭാഷയിൽ ആശയവിനിമയം ചെയ്യുന്നതിനും വളരെയധികം

SANSKRIT CLUB

സംസ്കൃതം

സംസ്കൃത ഭാഷാ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി ചെറിയ ചെറിയ കവിതകൾ വീഡിയോ വഴി രസകരമായി കാണിച്ചു കൊടുക്കുന്നു ചിത്രത്തിന്റെ

സഹായത്തോടെ അക്ഷരങ്ങൾ ഉറപ്പിക്കുന്നു വാക്കുകൾ ഉറപ്പിക്കുന്നു

ചിത്രങ്ങളടങ്ങിയ C. D യുടെ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു പദച്ഛേദം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു

വാക്യ നിർമ്മാണം കൊടുക്കുന്നു ചിത്രങ്ങൾ നൽകി അടിക്കുറിപ്പ് തയ്യാറാക്കുവാൻ പഠിപ്പിക്കുന്നു കഥാരചനയിൽ താല്പര്യം വളർത്തുന്നു സംഭാഷണ രചന കൊടുക്കുന്നു

മലയാളം ക്ലബ്

സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് . കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും മാതൃഭാഷയും അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പ്രവർത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത് .കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ പ്രസംഗങ്ങൾ , കവിതകൾ എന്നിവ എഴുതുന്നതിനും അതു ആസ്വദിക്കുന്നതിനുമായി ഇവിടെ വിഡിയോ , സിഡി കളുടെ സഹായത്തിടെ .അവരെ പ്രത്യേകമായി പരിശീലനം നൽകി വരുന്നു ഇതിനായി വീഡിയോകളും മഹാന്മാരുടെ ജീവചരിത്രവും നാടൻ പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാൻ ഉള്ള അവസരങ്ങൾ സ്കൂളിൽ നൽകിവരുന്നു

കൂടാതെ

  കുട്ടികളിൽ മാതൃഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനു ആവശ്യമായ പിന്തുണ നൽകി വരുന്നു