സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സോഷ്യൽ സയൻസ് ക്ലബ്ബ്

20:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16063 (സംവാദം | സംഭാവനകൾ) ('== '''<small>സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്</small>''' == വട്ടോളി സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്രം ക്ലബ്ബ്

വട്ടോളി സംസ്കൃതം ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സജീവമായി പ്രവർത്തിച്ച് വരുന്നു. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരും ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ദിനാചരണങ്ങൾ ആചരിക്കൽ, സാമൂഹ്യ ശാസ്ത്രപാഠഭാഗങ്ങളിലെ മോഡലുകൾ നിർമ്മിച്ച് കുട്ടികൾക്ക് പഠനം എളുപ്പമാക്കൽ, സെമിനാർ , ചോദ്യോത്തരപ്പയറ്റ്, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ , സംവാദങ്ങൾ, ദേശീയ നേതാക്കളുടെ വേഷമണിയൽ തുടങ്ങി വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. നിരവധി തവണ ജില്ലയിലെ മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള ഉപഹാരങ്ങൾ ലഭിച്ചിട്ടുണ്ട്. സബ്ജില്ലാ, ജില്ലാ, സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളകളിൽ സ്കൂളിന്റെ സജീവ സാന്നിദ്ധ്യമുണ്ടാവാറുണ്ട്.

കോവിഡ് കാലത്ത് ഓൺലൈനിലൂടെ വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ഡിജിറ്റൽ മാഗസിൻ നിർമ്മാണം, ഡിജിറ്റൽ ഡോക്യുമെന്റേഷൻ, ദേശീയ നേതാക്കളുടെ വേഷമണിയൽ തുടങ്ങിയവ അതിൽ ചിലതാണ്. കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അതിജീവന പ്രതിജ്‌ഞ വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.

പഠനപിന്നോക്ക കുട്ടികളെ കണ്ടെത്തി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അവർക്ക് മാത്രമായി ഓൺലൈൻ ക്ലാസിനെ കുറിച്ച് ആലോചിച്ച് വരുന്നുണ്ട്. എല്ലാ ക്ലാസിലെ കുട്ടികൾക്കും പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകിയിരുന്നു. സ്കൂളിന്റെ സർവ്വതോൻമുഖമായ ഉയർച്ചയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നിർണായക പങ്ക് വഹിച്ച് വരുന്നു.