ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ഭൂമിയ്ക്കായ്
ഭൂമിയ്ക്കായ്
നമ്മുടെ അമ്മയാണ് ഭൂമി.നാം നമ്മുടെ വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം ജീവിക്കുന്നത് ഭൂമിയിലാണ്.പുഴകളും മലകളും കാടുകളും നിറഞ്ഞതാണ് നമ്മുടെ ഭൂമി.നമ്മുടെ ഭൂമി എത്ര സുന്ദരിയാണ്.ഈ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.പക്ഷെ നാം ഇന്ന് ഭൂമിയെ മലിനമാക്കികൊണ്ടിരിക്കുന്നു.മരങ്ങൾ വെട്ടിനശിപ്പിക്കുന്നു,പുഴകളിൽ മലിനജലം ഒഴുക്കിവിടുന്നു,കൂറ്റൻ കെട്ടിടങ്ങൾ പണിയുന്നു,വയലുകൾ നികത്തുന്നു,ഇങ്ങനെ പലവിധപ്രവർത്തികളാണ് മക്കളായ നമ്മൾ ചെയ്യുന്നത്.മനുഷ്യന്റെ പ്രവർത്തിയുടെ ഫലമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഭൂമിയെ സംരക്ഷിക്കുന്നതിനായി നമ്മുടെ സ്കൂളിലും വീട്ടിലും ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കണം.ഭൂമിയെ മനോഹരമാക്കുന്നതോടൊപ്പം മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും വേണം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |