ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ മൂല്യം
പരിസ്ഥിതിയുടെ മൂല്യം
ഒരു ദിവസം മാളു എന്ന ഏഴ് വയസ്സുകാരി പെൺകുട്ടി അവളുടെ അമ്മയോടൊത്ത് അമ്പലത്തിൽ പോയി.വഴികളിൽ ആരൊക്കയോ നിക്ഷേപിച്ച മാലിന്യങ്ങളായിരുന്നു.മാളു അപ്പോൾമനസ്സിൽ വിചാരിച്ചു ഞാൻ പഠിച്ച് കളക്ടർ ആകും.ഇതും ചിന്തിച്ച് അവൾ നടന്നുനടന്ന് അമ്പലത്തിലെത്തി.റോഡിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ചു. 17വർഷങ്ങൾക്ക് ശേഷം അവൾ മാളവിക ഐ.എ.എസ് എന്ന പദവിയിലെത്തി.മാലിന്യങ്ങൾ നീക്കംചെയ്ത് ഒരു ബോർഡും വച്ചു."മാലിന്യങ്ങൾ നിക്ഷേപിക്കരുത്".ഒരു ദിവസം മാളവിക അവൾ പഠിച്ച എൽ.പി സ്കൂളിൽ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്യാനെത്തി.അവൾ ഈ കഥ പറയുകയുണ്ടായി.എന്നിട്ട് അവൾ അവസാനം പറഞ്ഞു "പ്രകൃതി നമ്മുടെയും മറ്റ് ജീവജാലങ്ങളുടെയും അമ്മയാണ്.ആ അമ്മയെ നമ്മൾ ഒരിക്കലും നശിപ്പിക്കരുത്".
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ |