ഹിന്ദി ക്ലബ്

16:11, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (ഹിന്ദി ക്ലബ്)

ബഹുമാനപ്പെട്ട റോസമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ പ്രവർത്തനങ്ങൾ നടന്നു വരുന്നു..

പ്രവർത്തനങ്ങൾ

------------------------------

* ജൂൺ 18 ന് വായനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി വായനാ മത്സരം നടത്തി.

* ജൂലായ്‌ 31 ന് പ്രേംചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി " പ്രേംചന്ദ് ജയന്തി 'എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

* സെപ്തംബർ 14 ന് 'ഹിന്ദി ദിവസ് ' സമുചിതമായി ആഘോഷിച്ചു.വിവിധ തരം കലാപരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.ഹിന്ദി കവിതാലാപന മത്സരം, കവയിത്രി മഹാദേവിവർമയുടെ 'ജോ തും അജാതെ ഏക് ബാർ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു.

* ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കി.

* ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചിത്രരചന, ഏകാംഗ നാടകം, ഗാനലാപനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു.

ഇതിനെല്ലാമുപരി ഹിന്ദി ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂൾതലത്തിൽ നിരന്തരം നടത്തി വരുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1498437" എന്ന താളിൽനിന്ന് ശേഖരിച്ചത്