ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സി.പി.ഒ.സി.ഹരി .എ.സി.പി.ഒ ഷീന: കെ.വി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനം നടന്നു വരുന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷം: എസ്.പി.സി

*ഈ വർഷത്തെ ഞങ്ങളുടെ പരിസ്ഥിതി, ശാസ്ത്ര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം* ജൂൺ 4 ന് പരിസ്ഥിതി പ്രവർത്തകയും സർസയ്യദ് കോളേജിലെ ബോട്ടണി അധ്യാപികയുമായ *ഡോ.പി.ശ്രീജ നിർവ്വഹിച്ചു*.കേഡറ്റുകൾ അവരവരുടെ വീട്ടിൽ നടത്തുന്ന ഉറവിടമാലിന്യ സംസ്ക്കരണം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതോടൊപ്പം അവരുടെ വീട്ടുപറമ്പിലെ മരങ്ങളുടെ സെൻസസ്, ഈ ഒരു വർഷം ഓരോരുത്തരുടേയും വീട്ടുപറമ്പിൽ പെയ്യുന്ന മഴയുടെയും കിണറ്റിലെ ജലനിരപ്പും രേഖപ്പെടുത്തൽ, നാൽപ്പത്തിനാല് കേഡറ്റുകളും പരിസ്ഥിതി ദിന ക്ലാസെടുക്കൽ എന്നീ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിലെ 44 കേഡറ്റുകളും തയ്യാറാക്കിയ പരിസ്ഥിതി ക്ലാസിൻ്റെ യൂട്യൂബ് അപ് ലോഡിങ്ങ് പുതിയ അനുഭവമായി. പയ്യന്നൂർ കോളേജ് സസ്യ ,ശാസ്ത്ര വിഭാഗം പ്രൊഫസർ സ്വരൺ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.

എസ് പി സി പരിസ്ഥിതി ദിനാഘോഷം

നാൽപ്പത്തിനാല് പരിസ്ഥിതി ക്ലാസുകൾ

യൂട്യൂബ് അപ്പ് ലോഡിങ്

സഹായത്തോടെ പഠന പ്രവർത്തനത്തെ കുറേക്കൂടി ചിട്ടപ്പെടുത്താനും ആലോചിക്കുന്നു.

ജൂൺ13ന്എസ് പി സി കേഡറ്റുകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ  ഉദ്ഘാടനം   വൈകുന്നേരം 7 മണിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് നിർവ്വഹിച്ചു.. നിലവിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത വിധം ലഘുവായ വ്യായാമമുറകൾ വീടുകളിൽ വച്ച്  പരിശീലിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.


ജൂൺ26 അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തിൽ എസ് പി സി യുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, പ്രഭാഷണം എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പങ്കിട്ടു.

എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു.

  • 2021-22 spc SPC ബാച്ചിൻ്റെ പ്രവേശനോത്സവം*

SPC ഗീതം: ദേവനന്ദ എ കെ സ്വാഗതം : അഭിജിത്ത് വി.വി

  • എസ് പി സി എന്ത് എന്തിന് - ആര്യ ടീച്ചർ*

( CPO, Ghss Pattyam) ഞങ്ങളുടെ spc യൂണിറ്റ്: അദ്വിത സാഗർ കവിത :ശ്രീലക്ഷ്മി എം പി സിനിമാപ്പാട്ട് :അനുഗ്രഹ ആശംസകൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ പെരിങ്ങോം സി.ഐ, പി.ടി.എ പ്രസിഡൻ്റ്,സീനിയർ അസിസ്റ്റൻ്റ്, സ്റ്റാഫ് സെക്രട്ടറി, ഡ്രിൽ ഇൻസ്ട്രക്റ്റർ, എസ്.ആർ. ജി കൺവീനർ ക്ലാസിക്കൽ ഡാൻസ് ദേവനന്ദ പത്ത് ദൗത്യപ്രഖ്യാപനം അവതരണം ചിത്രം - ശ്രീദേവ് കവിത - കൃഷ്ണ അശോക് പത്താം ദൗത്യപ്രഖ്യാപനത്തെക്കുറിച്ച്: അങ്കിത്ത് കൃഷ്ണ റേഡിയോ നാടകം: സെക്ഷൻ 3 സെമി ക്ലാസിക്കൽ ഡാൻസ്: നിരഞ്ജന സന്തോഷ് നാടൻപാട്ട്: സൗപർണ്ണിക ആശംസകൾ സിനിമാപ്പാട്ട്: ശ്രീരാഗ് ഹാൻഡിക്രാഫ്റ്റ് അംജിത നാടൻപാട്ട്: പ്രാർത്ഥന പ്രമോദ് സിനിമാപ്പാട്ട്: ദേവനന്ദ എ കെ മഴ, കിണർ ജലനിരപ്പ്: അവതരണം അഭിജിത്ത് വി.വി കവിത :സൂര്യനന്ദ നന്ദി: വൈഗ ദേശീയഗാനം.

ബഷീർ ദിനം, മാലാലാദിനം, യോഗാ ദിനം, സംഗീത ദിനം ,തുടങ്ങി വിവിധ ദിനാചരണ പരിപാടികളിൽ വ്യത്യസ്തവും, ശ്രദ്ധേയവുമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചിട്ടുണ്ട്.


2021 ഡിസംബർ 28, 29 തീയതികളിൽ എസ്.പി. സി. ക്യാമ്പ് - '' വീവൺ'സംഘടിപ്പിച്ചു.

28 ന് സല്യൂട്ട് ദസ്റ്റാർ പരിപാടിയിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ സി.ആർ.പി.എഫ് കമാൻഡോ ശ്രീ.എം.വി അനീഷിനെയും, മുഖ്യമന്ത്രിയുടെയും, രാഷ്ട്രപതിയുടെയും പോലീസ് അവാർഡ് കരസ്ഥമാക്കിയ മാങ്ങാട്ടുപറമ്പ കെ.എ.പി ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ ശ്രീ.കെ.വി ഗണേശിനെയും ആദരിച്ചു. 2 മണിക്ക് ആഹാരം - ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് ശ്രീ. ഇ.കെ കരുണാകരൻ മാസ്റ്റർ ക്ലാസെടുത്തു.

29 ന് കൗമാര പ്രശ്നങ്ങൾ - പരിഹാരങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ കൗൺസിലർ സീന ക്ലാസെടുത്തു. സല്യൂട്ട് സ്റ്റാർ പരിപാടിയിൽ പാരാ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അർഹത നേടിയ ഭാരോദ്വഹന താരം കെ.വി.ലതികയെ ആദരിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിനിയും, നാടൻപാട്ട് കലാകാരിയുമായ തേജാ ഗണേശിൻ്റെ നാടൻപാട്ട് ക്യാമ്പിന് കൂടുതൽ ഉണർവേകി. വ്യായാമത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കണ്ണൂർ ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ അനൂപ് കുമാർ കെ.വി ക്ലാസെടുത്തു.

29 - 12-21 വൈകുന്നേരം 4.30 ന് എസ്.പി.സി.ക്യാമ്പ് സമാപന സമ്മേളനം എരമം - കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.കെ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.പി.മുസ്തഫ, വാർഡ് മെമ്പർ ശ്രീ.വി ജയൻ എന്നിവർ സംസാരിച്ചു. സി.പി.ഒ ശ്രീ.സി.ഹരി സ്വാഗതവും, എ.സി.പി.ഒ ഷീന കെ.വി നന്ദിയും പറഞ്ഞു.