സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം
രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശവുമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു. ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
അരുവിത്തുറയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിന്റെ നിരന്തര പരിശ്രമത്തി ന്റെ ഫലമായി അന്നത്തെ പൂഞ്ഞാർ എം എൽ എയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ എ.ജെ.ജോൺ അരുവിത്തുറ പള്ളിവകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു. തുടക്കത്തിൽ ഫസ്റ്റ് ഫോം, ഫോർത്ത് ഫോം എന്നീ രണ്ട് ക്ലാസുകളാണ് ഉണ്ടായിരുന്നത്. ശ്രീ. കെ എം ചാണ്ടി കവളംമാക്കലായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .
വിദ്യാദാനപ്രക്രിയയിലൂടെ
ആയിരങ്ങക്ക് വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം ഇന്നും വളർച്ചയുടെ പാതയിലൂടെ മുന്നേറുന്നു.
പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേയ്ക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവയാണ് സമീപ പട്ടണങ്ങൾ . കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ക്രൈസ്തവർ, ഹൈന്ദവർ, മുസ്ലിംങ്ങൾ എന്നീ മത വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു.