എസ്. വി. ഹൈസ്കൂൾ പുല്ലാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

അസംബ്ലി
യിദ്ധത്തിനെതിരെ...

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും പതിനഞ്ചോളം ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം , പോസ്റ്റർ രചനാ മത്സരം , ചിത്രരചന മത്സരം, ഉപന്യാസ രചനാ മത്സരം പ്രസംഗ മത്സരം ,ദേശഭക്തി ഗാനം കഥാരചന എന്നിവ നടത്തി വരുന്നു. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ സമാധാന റാലി നടത്തുന്നു. ഇത് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ഒരു ക്ലബ് പ്രവർത്തനമാണ്. 2005 ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഹിരോഷിമ സ്മാരകത്തിന്റെ മോഡൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും സമീപത്തുള്ള എല്ലാ സ്കൂളിലെയും അധ്യാപകരും കുട്ടികളും ഇത് കാണുന്നതിനായി എത്തിച്ചേരുകയും ചെയ്തു.വിദ്യാഭ്യാസ വകുപ്പും പുല്ലാട് ബി ആർ സി യും ജില്ലാതലത്തിലെ മികച്ച ഒരു പ്രവർത്തനമായി ഇതിനെ തെരഞ്ഞെടുത്തു.2021 August 9 ന്ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കളിലെ മുഴുവൻ കുട്ടികൾക്കും,അദ്ധ്യാപകർക്കും ആയി അന്ന് വെബിനാർ സംഘടിപിച്ചു.പരിപാടിയുടെ youtube live streaming ഉണ്ടായിരുന്നു.