സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/മറ്റ്ക്ലബ്ബുകൾ

13:28, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ സജീവമായി ലഹരി വിരുദ്ധ ക്ലബ്‌ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കോവിഡിന് മുമ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകളുമേന്തി റാലി നടത്തുകയും ക്ലബ്‌ അംഗങ്ങൾ തെരുവ് നാടകത്തിലൂടെ ലഹരിക്കെതിരെ സന്ദേശം ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഈ അധ്യയന വർഷം ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ "ഉണർവ് " എന്ന പേരിൽ ഓൺലൈൻ പ്രോഗ്രാം നടത്തി. ഈരാറ്റുപേട്ട സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീ റോയ് വർഗീസ് സാർ മുഖ്യ സന്ദേശം നൽകി. തുടർന്ന് ക്ലബ്‌ അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സമകാലീന സംഭവങ്ങൾ കോർത്തിണ ക്കിയ സ്കിറ്റ്, കവിത, പ്രസംഗം, പോസ്റ്റർ പ്രദർശനം, പ്രച്ഛന്ന വേഷം, തുടങ്ങിയവ അവതരിപ്പിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു

കുട്ടികളുടെ സംഗീതാത്‌മകമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തനം ആരംഭിച്ചു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കലാപരിപാടികളും സംഗീത സാന്ദ്രമാക്കുന്നു.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,ഓണം തുടങ്ങി ദേശീയ, തദ്ദേശീയ ആഘോഷങ്ങൾ ഇവിടുത്തെ കുട്ടികളും, മാതാപിതാക്കളും, അദ്ധ്യാപകരുമടങ്ങുന്ന ഗായകർ അവിസ്മരണീയമാക്കി. 2021-'22 വർഷത്തെ ക്ലബ്ബ് പ്രവർത്തനം ഉത്ഘാടനം ചെയ്തത് ആദരണീയനായ ആലപ്പി രംഗനാഥ് മാസ്റ്റർ ആയിരുന്നു.

കോവിഡിന്റെ ആലസ്യത്തിൽ നിന്ന്  കേരളമൊട്ടാകെയുള്ള കുട്ടികളെ മോചിപ്പിക്കാൻ അഖില കേരള സംഗീതമത്സരം നടത്തി. പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് ഈ മത്സരം ഉത്ഘാടനം ചെയ്തു. ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാം വിധം ഭംഗിയായി മുന്നോട്ടു പോകുന്നു.

  • മാർവെൽ ഇംഗ്ലീഷ് ക്ലബ്ബ് :

ആംഗലേയ ഭാഷയിലുള്ള അവഗാഹം വർദ്ധിക്കാൻ ഈ ക്ലബ്‌ കുട്ടികളെ സഹായിക്കുന്നു. "അക്കാഡമിക്ക എക്സലെൻസിയ " എന്ന പ്രോജെക്ടിന്റെ ഭാഗമായി അരുവിത്തുറ സെന്റ്. ജോർജ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റുകളുടെ സാംയുക്താഭിമുഖ്യത്തിൽ വർഷം മുഴുവൻ നീണ്ട ഇംഗ്ലീഷ് ഗ്രാമർ, കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടന്നുവരുന്നു. ഇംഗ്ലീഷ് പദ്യോച്ചാരണം, പ്രസംഗങ്ങൾ, നാടകങ്ങൾ, തുടങ്ങിയവ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രം...

  • ഹിന്ദി ക്ലബ്ബ്

രാഷ്ട്ര ഭാഷയായ ഹിന്ദി കൂടുതൽ ലളിതവും , ആകർഷകവുമാക്കുവാൻ സ്കൂളിലെ ഹിന്ദി മംചിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തന പരിപാടികൾ നടത്തി. അഞ്ചാം ക്ലാസിലേക്കും, മറ്റ് ക്ലാസുകളിലേക്കും ഭാഷാ പഠനം എളുപ്പമാക്കുവാൻ മെയ് മാസത്തിൽത്ത ന്നെ അക്ഷരങ്ങളുo, ചിഹ്നങ്ങളും ഉൾപ്പെടുന്ന ചാർട്ടുകളും , വീഡിയോകളും നൽകി. കുട്ടികളുടെ (പവർത്തനങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അധ്യാപകരും ഒപ്പമുണ്ടായിരുന്നു. ഓരോ ക്ലാസുമായി ബന്ധപ്പെട്ട വ്യവഹാര രൂപങ്ങൾ കുട്ടികളിലെത്തിക്കുവാൻ ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ അവതരണത്തിന്റെ ഓഡിയോ, വീഡിയോ ഫോട്ടോ ഇവ ഇതിനുദാഹരണമാണ്. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ റിട്ടയേഡ് ഹിന്ദി സാർ മാത്തുകുട്ടി സാർ മുഖ്യപ്രഭാഷണവും , കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും ഉൾപ്പെടുന്ന വീഡിയോ അവതരിപ്പിച്ചു. സുരീലി ഹിന്ദി 2022 ന്റെ ഭാഗമായുള്ള, വിവിധ ക്ലാസുകളിലേക്കുള്ള പ്രവർത്തന പരിപാടികൾ ഭംഗിയായി തുടങ്ങുന്നതിനും , തുടർന്നു ക്കൊണ്ടുപോകുന്നതിനും ശ്രദ്ധിക്കുന്നുണ്ട്