എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ
Work Experience club
01- 06- 2021 ഈ വർഷവും പ്രവേശനോത്സവം ഓൺലൈനായി തന്നെ വിവിധ കലാപരിപാടികളോടെ നടത്തി.
ജൂൺ 5 : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ റവ. ഡോക്ടർ.സ്റ്റാൻലി പുൽപ്രയിൽ അച്ഛൻ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. അന്നേദിവസം കുട്ടികൾ അവരവരുടെ വീടുകളിൽ ഓരോ വൃക്ഷത്തൈകൾ നടുകയും അതിന്റെ ഫോട്ടോ അയച്ചു തരികയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, ഗാർഡൻ സെൽഫി, പോസ്റ്റർ നിർമ്മാണം പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയും ചെയ്തു
ജൂൺ 26: ലഹരി വിരുദ്ധ ദിനത്തിൽ Work എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന കളും മറ്റു മത്സരങ്ങളും സംഘടിപ്പിച്ചു. ഒരു പാവ നാടകത്തിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി.
ജൂലൈ 9 : നമ്മുടെ വിദ്യാലയത്തിന് ഒഫീഷ്യൽ യൂട്യൂബ് ചാനൽ പുനരാരംഭിച്ചു. നമ്മുടെ സ്കൂളിന്റെ യും കുട്ടികളുടെയും വിവിധ പ്രോഗ്രാമുകളുടെ വീഡിയോകൾ ഇടുകയും അത് കാണുവാൻ കുട്ടികളെയും അവരുടെ കൂട്ടുകാരെയും വീട്ടുകാരെയും കൊണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജൂലൈ 23 : വിദ്യാരംഗം കലാസാഹിത്യവേദിയുടെ യും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തി
ഓഗസ്റ്റ് 6 : ഹിരോഷിമാ ദിനത്തിൽ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. കൂടാതെ ഹിരോഷിമ ദിനത്തെ കുറിച്ചുള്ള ഒരു വീഡിയോയും അതിൽ പറഞ്ഞിരിക്കുന്ന സഡാക്കോ എന്ന പക്ഷിയെ ഉണ്ടാക്കുന്ന വിധവും വീഡിയോ സഹിതം കാണിച്ചുകൊടുത്തു. കുട്ടികൾ സഡാക്കോ പക്ഷി ഉണ്ടാക്കുന്നത് ഫോട്ടോയും വീഡിയോയും അയച്ചു തന്നു.
ഓഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഗ് മേക്കിങ് ബാഡ്ജ് നിർമ്മാണം എന്നിവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
ഓഗസ്റ്റ് 16: മാനസിക പിരിമുറുക്കത്തിൽ നിന്നും മോചനം നേടുന്നതിനുവേണ്ടി ഈ കോവിഡ കാലഘട്ടത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികളോടെ 16 17 18 തീയതികളിലായി ഓൺലൈനായി കലോത്സവം നടത്തി.
ഓഗസ്റ്റ് 20 : ഓണാഘോഷം ഓൺലൈനായി സജി മാത്യു സാർ ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
ഓഗസ്റ്റ് 22 : നാട്ടറിവ് ദിനത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള അപൂർവ്വ ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ഒരു വീഡിയോയുംകുട്ടികൾക്ക് കാണിച്ചുകൊടുത്തു.
സെപ്റ്റംബർ 5 : ടീച്ചേഴ്സ് ഡേ യോടനുബന്ധിച്ച് കുട്ടികൾക്ക് പൂക്കളും ഗ്രീറ്റിംഗ് കാർഡ് നിർമ്മിക്കുന്ന വീഡിയോ അയച്ചുകൊടുത്തു. അവർ അത് നിർമ്മിക്കുന്ന വീഡിയോയും ഫോട്ടോയും ടീച്ചേഴ്സിന് അയച്ചുകൊടുത്തു.അതുകൂടാതെ കരിമണ്ണൂർ ബിആർസി യുടെ കീഴിലുള്ള ടീച്ചേഴ്സ് അവതരിപ്പിച്ച വീഡിയോ ക്ലാസുകൾ കുട്ടികൾക്ക് നൽകി. പാഠഭാഗത്തൊടനുബന്ധിച്ച് തുണികൊണ്ടുള്ള ചവിട്ടി, മൾട്ടിപർപ്പസ് ലോ ഷൻ, ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന വിധം,വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ അവ ഉണ്ടാക്കുന്ന വിധം വീഡിയോ സഹിതം കുട്ടികൾക്ക് നൽകി. അതുകൂടാതെ കാസർഗോഡ് എസ്ഐ യുടെ കീഴിലുള്ള ഉണർവ് എന്ന ചാനലിലെ പ്രവർത്തിപരിചയ ക്ലാസ്സുകളും കുട്ടികൾക്ക് നൽകി.