എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/ആർട്‌സ് ക്ലബ്ബ്

12:19, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mknmhss (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കായികപരവും കലാപരവും ഉള്ള കഴിവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കായികപരവും കലാപരവും ഉള്ള കഴിവുകൾ പരിപോഷിപ്പിക്കാനും പ്രയോജനപ്പെടുത്താനും വേണ്ടിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നത് ഫ്രഷേഴ്സ് ഡേ' ഓടുകൂടിയാണ്.നവാഗതരായ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും വേണ്ടിയാണ് ഈ ദിവസം. സ്കൂൾ തലത്തിൽ യൂത്ത് ഫെസ്റ്റിവൽ നടത്തുന്നു.സ്പോർട്സ് ഡേ നടത്തുന്നു.ഇതിൽ കഴിവ് തെളിയിക്കുന്ന കുട്ടികളെ പിന്നീടുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പ്രാപ്തരാക്കുന്നു.ഓരോ ക്ലാസിലും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ചിത്രം വരയ്ക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനങ്ങൾ കൊടുക്കുന്നു.കായികപരമായ കാര്യങ്ങൾക്കൊപ്പം കുട്ടികളിൽ ആരോഗ്യപരമായ ശരീരവും മനസ്സും ഉണ്ടാക്കിയെടുക്കുവാൻ വേണ്ട ക്ലാസുകൾ കൊടുക്കുന്നു. കൂടാതെ യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു.സ്കൂൾ മികച്ച നിലവാരം കാഴ്ച വയ്ക്കുന്നതിൽ പഠനത്തിനൊപ്പം കലാകായിക രംഗത്ത് രംഗത്ത് ഉള്ള കുട്ടികൾ നൽകുന്ന പങ്ക് വളരെ വലുതാണ്.