ഗവ.എച്ച്.എസ്.എസ് , കോന്നി
വിലാസം
കോന്നി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2016Ghsskonni




ക്രിസ്ത്മസ് -പുതുവല്‍സര
ആശംസകള്‍

സ്വാഗതം
ഗവ. എച്ച്.എസ്സ്.എസ്സ്.കോന്നി
(MODEL ICT SCHOOL)




കോന്നി ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ക്കൂളാണ് ഇത്. 1863-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.ഇപ്പോള്‍ ജില്ലയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ വിദ്യാലയമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു. =സ്കൂള്‍ വാര്‍ത്തകള്‍




  • കോന്നി സബ് ജില്ലാ പ്രവ൪ത്തിപരിചയമേള 2016 -OVERALL CHAMPION

കോന്നി ഉപജില്ലാ കലോല്‍സവം-2016 HS, UP അറബി കലോല്‍സവം-OVERALL CHAMPION

അറബി കലാമേള 2016 ട്രോഫി അജി സാര്‍ ഏറ്റു വാങ്ങുന്നു

LINKS


ജി.പി.എഫ്.ക്രഡിറ്റ് കാര്‍ഡ്
ഐ.ടി.സ്കൂള്‍,കേരളdhse kerala ഐ.ടി.സ്കൂള്‍ ,പത്തനംതിട്ട
പൊതുവിദ്യാഭ്യാസവകുപ്പ്
ഗണിത അധ്യാപനം
ഹരിശ്രീ പാലക്കാട്

ചരിത്രം

മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.147 വര്‍ഷം മുമ്പ് 1863 - ല്‍ (കൊല്ലവര്‍ഷം 1040) ശ്രീ. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവര്‍ത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യം ഇത് ആണ്‍പള്ളിക്കൂടമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1871-ല്‍ പെണ്‍പള്ളിക്കൂടം ശ്രീ. ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അനുവദിച്ചു തന്നു.1950 നു ശേഷം ആണ്‍പള്ളിക്കൂടം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി. 1973-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റരുടെ ഉത്തരവനുസരിച്ച് സ്ക്കൂളുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു.പെണ്‍പള്ളിക്കൂടം ആയിരുന്ന സ്ക്കൂള്‍ ആണ്‍പള്ളിക്കൂടം ആയി മാറി. ഈ ആണ്‍പള്ളിക്കൂടം 1981-82 ല്‍ ഹൈസ്കൂളായും 1998-99-ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. 2004 -ല്‍ അഞ്ചാം ക്ളാസ്സ് മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു. 2010 ജൂണ്‍ മുതല്‍ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് ഐ.ടി.അധിഷ്ടിതവിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.


IT പരിശീലനകേന്ദ്രം


IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂള്‍. പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടര്‍ ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകര്‍ക്ക് ഇതു് വളരെ സഹായകരമാണ്. IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

 

നേടിയ അറിവ് കലാരൂപമായപ്പോള്‍

ചുമര്‍ ചിത്രം
മഴപ്പതിപ്പില്‍ നിന്ന്

അധ്യാപകര്‍


ഓഫീസ് സ്റ്റാഫ്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

പത്തനംതിട്ടയില്‍നിന്നും പുനലൂര്‍ -തിരുവനന്തപുരം റൂട്ടില്‍ 15 കി.മി.യാത്ര ചെയ്താല്‍ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാന്‍ഡില്‍ നിന്നും തണ്ണിത്തോട് റൂട്ടില്‍ ഒരു കി.മി. സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്താം

<googlemap version="0.9" lat="9.227377" lon="76.850116" zoom="16" width="500">9.227547, 76.851039GHSS KONNI9.215982, 76.885414</googlemap>

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലയളവ് പേരു് പദവി കാലയളവ് പേരു് പദവി
1981-82 കെ.എന്‍.സദാനന്ദന്‍ HM 2001-02 T.K.രാജന്‍ HM
1982-83 സീ.ഇന്ദിര HM 2001-02 M.അലിഹസ്സന്‍ Principal
1983-84 ടി.എന്‍.സുഭദ്രാകുമാരി HM 2002-02 V.K.ഗോപാലകൃഷ്ണപിള്ള HM
1984-88 മേരി ശാമുവേല്‍ HM 2002-03 ഡി തങ്കമണിയമ്മ HM
1988-89 വിശ്വനാഥന്‍ നായര്‍ HM 2003-08 P.A.ചന്ദ്രപ്പന്‍ പിള്ള Principal
1989-91 ഗോപാലകൃഷ്ണന്‍ നായര്‍ HM 2003-08 J.സുശീല HM
1991-92 P.S.ബേബി HM 2008- ജോളി ഡാനിയേല്‍ Principal

1992-95 ടി.എന്‍.സുഭദ്രാകുമാരി HM 2008-2011 പൊന്നമ്മ .C.M. HM
1995-98 ജമീലാബീവി HM 2011-2014 അജിതകുമാരി R HM
1998-99 കെ.കെ.രാമചന്ദ്രന്‍ നായര്‍ Principal 2014-..... ശ്രീലത R HM
1999-00 സി.ഉണ്ണികൃഷ്ണപിള്ള Principal
2000-01 ജമീലാബീവി Principal

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_കോന്നി&oldid=148988" എന്ന താളിൽനിന്ന് ശേഖരിച്ചത്