തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ

10:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41215 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി. ഏഴ് സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ഒരു മൾട്ടിപർപ്പസ് ഹാൾ, അസംബ്ലി ഹാൾ, പാർക്ക്, കമ്പ്യൂട്ടർ ലാബ്, ക്ലാസ് ലൈബ്രറികൾ, അധ്യാപകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്,വൃത്തിയുള്ള ആധുനിക ടോയ്‌ലെറ്റുകൾ, ഗണിതലാബ്, സയൻസ് ലാബ്, സ്റ്റോർ റൂം, വൃത്തിയുള്ള അടുക്കള എന്നീ സൗകര്യങ്ങളെല്ലാം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി സ്കൂളിൽ ലഭിച്ച  കൈറ്റ് ന്റെ 5 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, പ്രിന്റർ, കമ്പ്യൂട്ടറുകൾ  എന്നിവയെല്ലാം സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപയോഗിച്ചുവരുന്നു. കൂടാതെ ഗ്രാമ പ്രദേശമായതിനാൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വൈദ്യുത തടസ്സം പഠന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനായി ഇൻവെർട്ടർ സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ക്ലാസ് റൂമുകളിലും സി എഫ് എൽ, ഫാൻ, ഓഫീസ് റൂമിൽ ഫ്രിഡ്ജ് എന്നീ സൗകര്യങ്ങളും  ഇവിടെയുണ്ട്.വേനലിലും വറ്റാത്ത കിണർ  സ്കൂളിലേക്ക് ആവശ്യത്തിലധികം ജലം നൽകുന്നു. കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും ശുദ്ധജലം നൽകുന്നതിനായി പ്രത്യേകം വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്മുറികളോടും ചേർന്നും പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. സീസോ ഊഞ്ഞാൽ,സ്ലൈഡ്, ചെറിയ കുട്ടികൾക്കുള്ള കാർ,സൈക്കിൾ തുടങ്ങിയ നിരവധി കളിയുപകരണങ്ങൾ ഇവിടുത്തെ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുൻവശത്തായുള്ള ഗാന്ധി പ്രതിമയോട് ചേർന്ന് മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ചെറിയ ഒരു ആമ്പൽ കുളവും അലങ്കാര മത്സ്യങ്ങളും ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. അപൂർവ ഇനത്തിൽ പെട്ട ഔഷധസസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഔഷധത്തോട്ടം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രോബാഗിലും നിലത്തു മായി നിരവധി പച്ചക്കറി തൈകളും  കൃഷി ചെയ്തിട്ടുണ്ട്. എല്ലാ വർഷവും  സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് കരനെൽ കൃഷിയും എള്ള് കൃഷിയും ചെയ്തുവരുന്നു. സ്കൂളിന് ചുറ്റുമതിലും മുൻവശത്തും പിൻവശത്തും പ്രവേശനകവാടവും ഉണ്ട്. കുട്ടികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും ആയി സ്വകാര്യ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.