എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം

03:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനോത്സവം

1997 ലാണ് DPEP എന്ന പേരിൽ നമ്മുടെ പാഠ്യപദ്ധതി മാറിയത്. ഇതുവരെ പരിചയമില്താത്ത വിവിധങ്ങളായ പ്രവർത്തനങ്ങളായിരുന്നു അന്ന് വിദ്യാലയങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടിയിരുന്നത്. മുൻമാതൃകകളില്ലാത്ത പുതുവഴി വെട്ടൽ. 1999 മാർച്ചിലാണ് ഈ വിദ്യാലയത്തിലെ അധ്യാപകൻ ശ്രീ സുരേന്ദ്രനാഥന്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരും PTA, SSG സമിതികളും സജീവമായി വിദ്യാലയവുമായി സഹകരിച്ച് കൊണ്ട് ഈ വിദ്യാലയത്തിൽ ഒരു പഠനോത്സവം നടന്നത്.

ഈ പഠനോത്സവത്തെ കുറിച്ച് അന്നത്തെ ഡയറ്റ് ലക്ചറർ ശ്രീ പി.ശിവദാസൻ സാറിൻറെ വാക്കുകൾ

"ആദ്യ വർഷങ്ങളിൽ ഈ പഠനരീതിയെ വിദ്യാലയങ്ങളിൽ വേരുപിടിപ്പി ക്കുവാൻ സംസ്ഥാന തലത്തിലെ റിസോഴ്സ് ടീം നന്നെ പാടുപ്പെട്ടു. കൃത്യമായ ആശയങ്ങളുണ്ടെങ്കിലും കാണിച്ചുകൊടുക്കാൻ പറ്റിയ പ്രായോഗിക ഉദാഹരണ ങ്ങളില്ലാതെ സംസ്ഥാനതലത്തിൽത്തന്നെ വിഷമതകൾ നേരിട്ടപ്പോൾ ചില സന്ദർ ഭങ്ങളിൽ ഊർങ്ങാട്ടിരി എ.എൽ.പി.സ്കൂളിൽ നിന്നുയർന്ന ചില പ്രകാശകിരണ ങ്ങൾ ഞങ്ങൾക്കു തുണയായിട്ടുണ്ട്.

ഒരധ്യാപകനോ അധ്യാപികയ്ക്കോ സ്കൂളധിക‌തർക്ക് കൂട്ടായോ ചെയ്തു ഫലിപ്പിക്കാൻ പറ്റാത്ത കുറേ പ്രവർത്തനങ്ങൾ DPEP കരിക്കുലത്തി നുണ്ട്, പ്രത്യേകിച്ച് പരിസരശാസ്ത്രപഠനവുമായി ബന്ധപ്പെട്ടവ. കുട്ടികളുടെ പ്രാദേ ശിക പഠനയാത്ര,അതിന്റെ എസ്കോർട്ടിംഗ് കുട്ടികളുടെ സ്വന്തം നിലയ്ക്കുള്ള വിവ രശേഖരണം ഇത്തരം കാര്യങ്ങൾക്ക് വിപുലമായ സാമൂഹ്യ പിന്തുണ നിരന്തരം ആവശ്യമാണ്. അതിനു സമൂഹം തയ്യാറാവുമോ? ഇതിന്റെയൊക്കെ പ്രാധാന്യം സാധാരണക്കാർ ഉൾക്കൊള്ളുമോ?... സംശയങ്ങൾ നിരവധിയായിരുന്നു. ഇതെല്ലാം സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനും ഉദാഹരണമായി എടുത്തുകാണി ക്കാനും 1999 മാർച്ചിൽ ഈ സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം ഞങ്ങൾക്കു സഹായകമായി. ആ രണ്ടു ദിവസങ്ങളിൽ പൂർണസമയം ഈ വിദ്യാലയത്തിൽ തങ്ങിയ എനിക്ക് നാട്ടുകാർ പഠനപ്രവർത്തനത്തിന് കാര്യമുൾക്കൊണ്ട് സഹക മിക്കുന്നതു കണ്ട് വിസ്മയം തോന്നി

പുതുക്കിയ പരീക്ഷാ സമ്പ്രദായത്തിലും ഭാഷാ പഠനത്തിന്റെ വിവിധ മേഘലകളിലും വ്യക്തത വരുത്താനും മാതൃകകൾ സൃഷ്ടിക്കാനും ഈ വിദ്യാലയ ത്തിന് അന്നു കഴിഞ്ഞിരുന്നു. കോമ്പോസിക്ഷൻ എന്ന ഓമനപ്പേരിൽ ഒരു ഗു വും ചെയ്യാതെ വെറും പകർത്തിയെഴുത്ത് മാത്രമായ ഒരു രചനാ രീതി മുമ്പുണ്ടായിരുന്നു. അതിനെ കുഴിച്ചുമൂടിയത് DPEP ആയിരുന്നു. പകരം അദ്ഭുതകരമായ ആശയപ്രകടന സാമർഥ്യം വളർത്തിയ കുട്ടികളുടെ ലേഖന പതിപ്പുകൾ ഉദയം കൊണ്ടു. ഈ ആശയത്തിന് സംസ്ഥാനതലത്തിൽ തന്നെ ആദ്യ മാതൃകയായി തിരുവനന്തപുരത്ത് സംസ്ഥാന വിദഗ്ദ സമിതിയിൽ ഒരു കൈയ്യെഴുത്തുപുസ്തകം ഈയുള്ളവൻ ഉയർത്തിപ്പിടിച്ചു. ഈ സ്കൂളിലെ നാലാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'എനിക്കു പറ്റിയ വിഡ്ഢിത്തം' എന്ന അനുഭവക്കുറിപ്പായിരുന്നു അത്. ഞാനിന്നുമത് സൂക്ഷിക്കുന്നു.

പരിഷ്കരിച്ച പഠനരീതിയിലെ കരിക്കുലം പ്രസ്താവനകൾ ഭ്രാന്തൻ ആശയങ്ങളല്ല, പ്രായോഗിക യാഥാർഥ്യങ്ങളാണെന്ന് അധ്യാപക പരിശീലന വേദി കളിൽ ഊന്നിപ്പറയുവാൻ ഞങ്ങൾക്കു ധൈര്യം തന്നത് ഇതു പോലുള്ള അനുഭവ ങ്ങളാണ്. ഇത്തരം അനുഭവങ്ങൾ നല്കുന്നതിൽ ഊർങ്ങാട്ടിരി എ.എൽ.പി സ്കൂൾ അന്ന് മുൻപന്തിയിലുണ്ടായിരുന്നു."

മുൻപത്തെ പേജിലേക്ക് പോവാം