സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/നവംബർ

  1. ഹാൻഡ് വാഷ് നിർമ്മാണ പരിശീലനം

                           സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ആറിമുഖ്യത്തിൽനവംബർ 20 ശനിയാഴ്ച ഉച്ചക്ക് 2.00 PM ന്കുട്ടികൾക്ക് ഹാൻഡ് വാഷ് നിർമ്മാണ പരിശീലനം നൽകി.
    

  2. തെരേസ്യൻ കേശദാന ക്യാംപ്

                നമ്മുടെ ചുറ്റും വേദന അനുഭവിക്കുന്നവർക്ക് സാന്ത്വനവും കരുത്തു മേകി കാരുണ്യത്തിന്റെ മുഖമായി മാറി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ. ക്യാൻസറിനോട് പോരാടി അതിജീവനത്തിനായി പ്രയത്നിക്കുന്ന ക്യാൻസർ രോഗികളെ ഹൃദയത്തോട് ചേർത്തു കൊണ്ട് തെരേസ്യൻ കുടുംബം ഹെയർ ഡൊണേഷൻ നടത്തുകയുണ്ടായ സെൻറ് തെരേസാസ് ഹൈസ്കൂളും CMI വൈദികർ നയിക്കുന്ന സർഗ്ഗക്ഷേത്രയും ചേർന്ന് ക്യാൻസർ രോഗികൾക്കായി നവംബർ 30 ചൊവ്വാഴ്ച രാവിലെ 10.30 ന് ആണ് കേശദാന ക്യാമ്പ് നടത്തിയത്. വിദ്യാർത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആകെ 11 പേർ കേശദാനം നടത്തി , കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറി.പൂർവ്വ വിദ്യാർഥിനിയായ ഡോക്ടർ ലക്ഷ്മി വി. നായിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടർ ലക്ഷ്മിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഈ സ്കൂളിൽ പഠിച്ച് ഡോക്ടറായിത്തീർന്ന ഡോ. ലക്ഷ്മിയുടെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനമായി. (https://fb.watch/9EbFO9qAwZ/)