എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ആർട്‌സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

കലാ രംഗത്തും വർഷങ്ങളായി സ്കൂൾ നിരവധി നേട്ടങ്ങളുണ്ടാക്കുന്നുണ്ട് .എല്ലാ വർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കലോത്സവം നടത്തുന്നത് . ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നിരവധി തവണ നമ്മുടെ സ്കൂൾ വേദിയായിട്ടുണ്ട് .ഉപ ജില്ലാ ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവെയ്ക്കുന്നത് . കോഴഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ സ്കൂൾ നിരവധി വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. ധാരാളം വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത്‌ എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ട്.ഗീതാലക്ഷ്മി ,അമൃതകല എന്നീ വിദ്യാർത്ഥിനികൾ കലാരംഗത്ത് പിന്നീട് പ്രശസ്തരായവരാണ് .2019-ലെ കോഴഞ്ചേരി ഉപജില്ല കലോത്സവം ഈ സ്‌കൂളിലാണ് അരങ്ങേറിയത് .മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇവിടുത്തെ കുട്ടികൾ യൂ .പി.,ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരായി .ഹയർ സെക്കന്ററി വിഭാഗം രണ്ടാം സ്ഥാനവും നേടി .