കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നൂതന ഡിജിറ്റൽ പഠന മാർഗങ്ങൾ ഉപയോഗിക്കാൻ ഉള്ള പരിചയ സമ്പത്തു വിദ്യാർഥികളും അധ്യാപകരും ആർജിച്ചിരുന്നു.അതു കൊണ്ടു തന്നെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി ചെയ്യാൻ സാധിച്ചു.ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബ ന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും,പരിസ്ഥിതിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു.ഗൗരി പി എസ്,ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.സുഗത കുമാരിയുടെ വേഷത്തിൽ വന്നു പ്രിയ കവയിത്രിയെക്കുറിച്ചു ദേവനന്ദന എന്ന 7ആം ക്ലാസ് വിദ്യാർത്ഥിനിയുടെ അവതരണം എടുത്തു പറയേണ്ടതാണ്.വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു.തെരേസ ടെജോ,ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം,ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.
ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.തുടർ ദിവസങ്ങളിൽ നടന്ന പ്രവർത്തങ്ങളിൽ പ്രാദേശിക ചരിത്രം ,വീട്ടിൽ നിന്നുള്ള പരീക്ഷണം ,ശാസ്ത്ര ലേഖനം ,ശാസ്ത്രജ്ഞന്റെ ജീവ ചരിത്രം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടന്നു.ഉപജില്ല തലത്തിൽ 5 ആം ക്ലാസ് വിദ്യാർത്ഥിയായ കെവിൻ മാനുവലിന് ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാതല ശാസ്ത്ര രംഗത്തിൽ പങ്കെടുക്കുകയും ചെയ്തു.ആഗസ്ത് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്,പ്രസംഗ മത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.5ആം ക്ലാസ് വിദ്യാർത്ഥി നിയായ ഭവ്യ പ്രമോദ് ഭാരതാംബയുടെ വേഷത്തിൽ അയച്ച വീഡിയോ ആകർഷകമായിരുന്നു.സ്വാതന്ത്ര ദിന ക്വിസിൽ ഷോൺജോസഫ്എ,ഗൗരി പി എസ് എന്നിവർ സമ്മാനാർഹരായി.വിവിധ ക്വിസ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ ഹെഡ് മിസ്ട്രസ് ശ്രീമതി റൂബി ടീച്ചർ വിതരണം ചെയ്തു
ആഗസ്റ്റ് 28 സംസ്‌കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ ,ശ്രീകൃഷ്ണപുരം ,പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ,എസ് എം സി ചെയർമാൻ ശ്രീ സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു സംസ്കൃതവിദ്യാർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെസംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു. സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി. രേവതി. കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു.കൊറോണ കാലത്ത് അനുഭവിക്കുന്ന ആകുലതകളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങളെപ്പറ്റി നടന്ന നല്ലൊരു ക്ലാസ് ആയിരുന്നു മക്കൾക്കൊപ്പം.സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു. 5 ആം ക്ലാസ് അനന്യ കുട്ടി അധ്യാപിക ആയുള്ള വീഡിയോ രസകരമായിരുന്നു.നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശിയ പോഷൺ മാസമായി ആചരിച്ചു ഇതിന്റെ ഭാഗമായി MyGov പോർട്ടൽ മുഖാന്തിരം സെപ്റ്റംബർ 1 മുതൽ നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾപങ്കെടുത്തു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ,ഗാന്ധിജിയുടെ ചിത്രങ്ങൾ,വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു .പഞ്ചായത്തു തല 2ആം ഘട്ടത്തിലേക്ക് 7 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.