എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/എന്റെ ഗ്രാമം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങനാട് ഒരു വനപ്രദേശം ആയിരുന്നു. നമ്മുടെ പൂർവികർ പത്തൊമ്പതാം നൂറ്റാണ്ടിൽ പാലാ, കോട്ടയം, പ്രവിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയവരാണ്. തുടങ്ങനാടിന് ജില്ലയിൽ പ്രശസ്‌തി നേടിക്കൊടുത്ത വ്യക്തിയാണ് അച്ചായൻ എന്ന് അറിയപ്പെടുന്ന ശ്രീ . ഫ്രാൻസിസ് പൂവത്തിങ്കൽ. ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തോടെയാണ് തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ദേവാലയം റവ .ഫാ . ജേക്കബ് മണക്കാട് ആണ് പണികഴിപ്പിച്ചത്. ആളുകൾ മിക്കവരും അല്ലെങ്കിൽ കൂടുതലും നല്ല കർഷകരാണ്. കന്നുകാലികൾ റബർ തോട്ടങ്ങൾ നെൽവയലുകൾ കുരുമുളക് കൊക്കോ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നാലുവശത്തും കുന്നുകളാൽ ചുറ്റപ്പെട്ട പ്രകൃതിസുന്ദരമായ നാടാണ് തുടങ്ങനാട് .വളരെ സൗഹൃദപരമായ ആളുകളും ശാന്തമായ അന്തരീക്ഷവും ഇവിടെ അനുഭവിക്കാൻ കഴിയും. തുടങ്ങാനാട്ടിൽ ഒരു ഹൈസ്കൂളും ഒരു എൽപി സ്കൂളും ഒരു നഴ്സറസ്കൂളും പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിലുള്ള പ്രശസ്തമായ ആതുരാലയമാണ് സിസ്റ്റേഴ്സിന്റെ നേതൃതത്തിലുള്ള റാനിഗിരി ഹോസ്പിറ്റൽ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നൽകിയ സുന്ദരമായ ഭൂമിയിൽ ഇവിടെയുള്ള ആളുകൾ വളരെ സമാധാനപരവും സൗഹൃദപരവും ആയി ജീവിച്ചു പോരുന്നു.

എർവിൻ എസ് .കോടമുള്ളിൽ  8 A