സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി 2
പരിസ്ഥിതി
പ്രകൃതി അമ്മയാണ് അമ്മയെ മാനഭംഗപ്പെടുത്തരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും പരിസ്ഥിതി സംരക്ഷണത്തൻ്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായു വും ശുദ്ധജലവും ജൈവ വൈവിദ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര വുമുണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെ തിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതിക സുസ്തിര ത ഉറപ്പാക്കാനുളള ഒരു മാർഗ്ഗം .ഭൂമിയെ സുരക്ഷിതവും ഭദ്രവുമായി ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഗതവും ശീതളവുമായി ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്വമാണ് നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെളളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുളള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെകഴിയുന്ന ത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസന നടപടികൾ എടുക്കേണ്ടത്. പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതക്ക് ഫലമായാണ് സുനാമിയായും ചുഴലിക) റ്റായും പ്രകൃതി തിരിച്ചു നമുക്ക് ദോഷകരമായി നൽകുന്നത് വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം .ഇന്ത്യയിൽ വനപ്രദേശത്തിൻ്റെ വിസ്തുതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുകയും വഴി മാത്രമെ ഈ ദു:സ്ഥിതി തടയാൻ കഴിയൂ .വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത് ജലമലനീകരണം ഖരമലനികരണ നിർമാർജ്ജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി , വരൾച്ച, വ്യവസായവൽക്കരണം മൂലമുണ്ടാക്കുന്ന അന്തരീക്ഷ മലനീകരണം. വർണ്ണമഴ ഭൂമികുലുക്കം തുടങ്ങിഒട്ടേറെപ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെപ്രതികൂലമായി ബാധിക്കുന്നു. ഇനിയും നാം ഉണരാതെയിരുന്നാൽ പരിസ്ഥിതി നശിച്ചു പോകും പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം എല്ലാവരും ഒരുമിച്ച് നിൽക്കണം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |