സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം തുടർച്ച...

തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരിൽ നിന്നു പിരിവെടുത്തും തടി ശേഖരിച്ചും സ്കൂൾ കെട്ടിടം 60 അടി നീളത്തിലും ഒരു മുഖപ്പ് ആയി 20 അടി നീളത്തിലും കെട്ടിടം തീർത്തു. ഏതാനും കൊല്ലങ്ങൾക്ക് ശേഷം കാവിൽ രാമൻ പിള്ളയ്ക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലായ്കയാൽ, യോഗ്യതയുള്ള അമ്പലപ്പുഴ ശങ്കരപിള്ള എന്നയാളെ ഇവിടെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മൂന്നാം ക്ലാസും തുടങ്ങാൻ ഇതിനിടെ സാധിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാനം പുറവം തുരുത്തിൽ കുര്യൻ അവർകൾക്ക് കൈമാറി. അന്ന് HM ആയി ശങ്കരപിള്ള സാറിനു പകരം ചങ്ങനാശ്ശേരി സ്വദേശി സ്കറിയാ സാർ ജോലി ഉപേക്ഷിച്ചു പോവുകയും പകരം K N കേശവൻ ഇളയത് ഹെഡ്മാസ്റ്ററായി ചാർജെടുക്കുകയും ചെയ്തു. അക്കാലത്ത് സ്കൂൾ മാനേജ്മെന്റ് സ്ഥാനം പാദുവാ പള്ളിക്ക് കൈമാറി. കേശവൻ ഇളയത് ജോലി ഉപേക്ഷിച്ചു പോയി. തൽസ്ഥാനത്ത് O T ഫ്രാൻസിസ് സാർ H M ആയി. അദ്ദേഹത്തിന്റെ കാലത്ത് ഇതൊരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി മാറി


മുൻ പ്രധാനാധ്യാപകർ തുടർച്ച...

ക്രമ. നം പ്രധമാധ്യാപകരുടെ പേര് സേവന കാലഘട്ടം
1 കാവിൽ രാമൻ പിള്ള
2 അമ്പലപ്പുഴ ശങ്കര പിള്ള
3 ചങ്ങനാശ്ശേരി സ്കറിയാ സാർ
4 കോമടത്ത് ഇല്ലത്ത് K N കേശവൻ ഇളയത്
5 പായിപ്പാട് O T ഫ്രാൻസിസ്
6 പുറവം തുരുത്തിൽ കിക്കിലിയാമ്മ
7 സി. പൗളിൻ 1954 - 1957
8 സി. ഫ്ളോറ 1957 - 1972
9 സി. ജസീന്ത 1972 - 1977
10 സി. ഫ്ളോറ 1977 - 1981
11 സി. സൂസൻ 1981 - 1982
12 സി. ലെക്കോണി 1982 - 1985
13 സി. ഫെർഡിനാന്റ് 1985 - 1990
14 സി. സീനാ മരിയ 1990 - 1994
15 കാതറൈൻ ടീച്ചർ 1994 - 1995
16 സി. അൽഫോൻസ് ലിറ്റ് 1995 - 1996
17 സി. തെരേസ് കളപ്പുര 1996 - 1998
18 സി. തെരേസ് ചീരാംകുഴി 1998 - 2001
19 സി. ജോൺസി 2001 - 2006
20 സി. സെലിൻ 2006 - 2008
21 സി. ഫിൽസി 2008 - 2013
22 ശ്രീമതി. ഗ്രേസിക്കുട്ടി തോമസ് 2013 - 2015
23 ശ്രീമതി. റ്റെസിയമ്മ വർഗീസ് 2015 - 2018
24 ശ്രീമതി. മേഴ്സി പി. ജെ 2018 - 2019
25 സി. ലില്ലി പീറ്റർ 2019 -