എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം

20:00, 3 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamlal (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കൂത്താട്ടുകുളം. കോട്ടയം, ഇടുക്കി ജില്ലകളോടു അതിർത്തി പങ്കിടുന്ന കൂത്താട്ടുകുളം നഗരസഭയുടെ വിസ്തീർണ്ണം 2318.71 ഹെൿടറാണു. ജനസംഖ്യ- 18970. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീ. തെക്കു മാറിയും കോട്ടയത്തു നിന്നും 38 കി.മീ. തെക്കു മാറിയും എം.സി. റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ എറണാകുളം നഗരത്തിൽ നിന്നും 47 കി.മീ തെക്കു കിഴക്കായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്.