ജി. എൽ. പി. എസ്. ആലപ്പാട്/ചരിത്രം

15:14, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22201hm (സംവാദം | സംഭാവനകൾ) (ഉപ താളിൽ ചരിത്രം രേഖപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1882ൽ ആലപ്പാട് ഒരു പള്ളി പണിയുകയുണ്ടായി.പള്ളിയുടെ തെക്കുപടിഞ്ഞാരുഭാഗത്തായി ഒരു ഓല ഷെഡ് പണിയുകയും കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു. നാനാജാതി മതസ്ഥരുടെ അകമഴിഞ്ഞ സഹായം അതിനുണ്ടായിരുന്നു.1,2 ക്ലാസ്സുകളിലായിരുന്നു ആദ്യകാലപഠനം.1918ൽ ശ്രീനാരായണ ഗുരു ആലപ്പാട് കൊടപ്പുള്ളി അമ്പലത്തിൽ ദർശനം നടത്തുകയും ഗ്രാമത്തിൽ ശ്രീനാരായണ സമാജം രൂപീകരിക്കുകയും ചെയ്തു. പള്ളിയോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ സൗകര്യക്കുറവ് അനുഭവപ്പെട്ടു.തുടർന്ന് ശ്രീ നാരായണ സമാജവും പള്ളിയിലെ നടത്തിപ്പുകാരും പ്രബുദ്ധരായ നാട്ടുകാരും ചേർന്ന് ഇപ്പോഴുള്ള ഈ സ്ഥലത്തേക്ക് കെട്ടിടം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ശ്രീ കൊടപ്പുള്ളി കേളുകുട്ടിയാണ് ഈ സ്ഥലം വിട്ടു തന്നത്.1918 ലാണ് ഇത്‌. ഇതോടെ 4 വരെയുള്ള ക്ലാസ്സുകളിൽ പഠനം ആരംഭിച്ചു.ചരിത്രപരമായി ഈ ഗ്രാമം തിരുവിതാംകൂർ രാജാവിന്റെ അതിർത്തിയിൽപ്പെട്ടതായിരുന്നു.യാത്ര സൗകര്യങ്ങൾ കുറവായ കാലത്ത് പരിസരത്തെ ഗ്രാമങ്ങളിൽ നിന്നുപോലും വിദ്യ അഭ്യസിക്കാൻ വിദ്യാർത്ഥികൾ കാൽനടയായി എത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഭൂരിഭാഗവും ഇവിടെ പഠിച്ചിരുന്നത്.സവർണ്ണർക്കുമാത്രം വിദ്യാഭ്യാസത്തിന്  അവകാശ മുണ്ടായിരുന്ന ആക്കാലത്തു  സമൂഹത്തിലെ നാനാജാതിക്കാർക്കും സ്കൂളിൽ പോയി വിദ്യ അഭ്യസിക്കാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം എന്നത് തർക്കമറ്റ  സംഗതിയാണ്.

                   ഓല ഷെഡിൽ പഠനം ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കാട്ടുതിണ്ടി കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പല ഉന്നത സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഡോ. കെ. കെ. ഗംഗാധരൻ, രാമു കാര്യാട്ട്, ശേഖരൻ ആലപ്പാട്ട്, എൻ. ജി പ്രഭാകരൻ എന്നിവർ അവരിൽ ചിലർ മാത്രം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം