സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ നിയോചക മണ്ടലത്തിൽ നിന്നും ഓരോ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ടപ്പോൾ പിറവം നിയോചക മണ്ടലത്തിൽ നിന്നും ബഹുമാനപ്പെട്ട എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് നിർദ്ദേശിച്ച പ്രകാരം നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ടു.

  • മുമ്പൈ IITയുടെ ന്യൂതനസാങ്കേതികവിദ്യാ വിഭാഗത്തിന്റെ ആഭിമുഖ്യ ത്തിൽ 2019 ഒക്ടോബർ 10,11 തിയതികളിലായി എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ നടന്ന റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിൽ നിന്നും അക്ഷയ് അനിൽ, ആൽബി കെ. റോബിൻ, മിഥുൻ ജോയി എന്നിങ്ങനെ ഞങ്ങൾ മൂന്ന് പേരാണ് പങ്കെടുക്കാൻ അവസരം ലഭിച്ചു.
  • ഗിന്നസ് ബുക്ക് ഓഫ് റെക്കോഡും ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോർഡും കരസ്തമാക്കിയ ഹാൻഡ്സ് ഒൺലി സി.പി.ആർ. ട്രെയിനിംഗ് പ്രോഗ്രാം "ഹാർട്ട് ബീറ്റ്സ് " പ്രോഗ്രാം മിൽ സ്കൂളിലെ ൨൦ കുട്ടികൾക്ക് ഭാഗമാകാൻ കഴിഞ്ഞു.
  • എറണാകുളം ജില്ലയിലെ എട്ടാം ക്ലാസ്സ് കുട്ടികൾക്കായി നടന്ന മത്സര പരീക്ഷാപരിശീലന പരിപാടിയിലേക്ക് നമ്മടെ മൂന്ന് കുട്ടികൾ മികച്ച സ്കോറോടെ തെരഞ്ഞടുക്കപ്പെട്ടു.