എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഗണിത ക്ലബ്ബ്
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്ക്കൂളിൽ, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി മാത്സ് ക്ലബ്ബ് രൂപീകരിച്ച് ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഗണിത ശാസ്ത്രത്തോടുള്ള ഭീതി അകറ്റുക, അനുദിന ജീവിതത്തിലെ ഗണിതവിസ്മയങ്ങൾ കണ്ടെത്തുക, നിത്യജീവിതത്തെ രസകരമാക്കുന്ന ഗണിതത്തെ കണ്ടെത്തി ഗണിതത്തോടുള്ള സമീപനരീതി മാറ്റിയെടുക്കുക, കുട്ടികളുടെ logical thinking, reasonable thinking, spatial analysis ഇവ വളർത്തിയെടുക്കുക എന്നിവയാണ് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സ്കൂളിലെ ഗണിതാധ്യാപകരായ അനിത ജോൺ, ബെറ്റി വർഗീസ്, ബിസ്റ്റ ജിനോ, സി. മരിയ ജോസ് ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ദേശീയ ഗണിതശാസ്ത്രദിനം, ഗണിത ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട മറ്റു ദിനാചരണങ്ങൾ, Maths പ്രോജക്ടുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വൈവിധ്യമാർന്ന രീതിയിൽ നടത്തിവരുന്നു. 2020 - 2021 അധ്യയനവർഷം മുതൽ Covid മഹാമാരി മൂലം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തുന്നു. ഈ അധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടത്തി. അന്നേ ദിനം ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ നിന്നുള്ള രണ്ടു കുട്ടികൾ അനുദിന ജീവിതത്തിലെ ഗണിതത്തിൻ്റെ പ്രായോഗികതയെക്കുറിച്ച് 'Radiomath' എന്ന പേരിൽ ഒരു റേഡിയോ ജോക്കി പ്രോഗ്രാം ചെയ്തു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി circle patterns കണ്ടുപിടിക്കുക, prism ത്തിൻ്റെ model നിർമ്മിക്കുക, നമുക്ക് ചുറ്റുമുള്ള geometrical shapes ൻ്റെ photos എടുത്ത് ആൽബം തയ്യാറാക്കുക, solid figures - plane figures ഇവയെ തരംതിരിച്ചും പ്രത്യേകതകൾ വിവരിച്ചുംകൊണ്ട് പട്ടിക നിർമ്മിക്കുക തുടങ്ങിയ അവധിക്കാല പഠനപ്രവർത്തനങ്ങളും മത്സരങ്ങളും നടത്തുകയും സമ്മാനാർഹരായവർക്ക് online certificates നൽകുകയും ചെയ്തു. ഈ ഓൺലൈൻ കാലഘട്ടത്തിലും ശാസ്ത്രമേള 'ശാസ്ത്ര രംഗം - 2021' എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിക്കുകയും മത്സരങ്ങൾ നടത്തി സമ്മാനാർഹരായവർ ഈ വർഷത്തെ ശാസ്ത്രരംഗം online competition ൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ എല്ലാ വർഷവും ഗണിത ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിനായി Maths workshop നടത്തി വരുന്നു.