ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ലിറ്റിൽ കൈറ്റ്സ്

13:48, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ലിറ്റിൽകൈറ്റസിന്റെ മാസ്ററർ ട്രെ.യിനർമാരാ.യി തിരഞ്ഞെടുത്തിരിക്കുന്നത് അനിൽകുമാർ ,രേഷ്മ എന്നി ടീച്ചർ മാരെയാണ് എല്ലാ ബുധനാലൃഴ്ചയും വൈകുന്നേരം ക്ലാസ്സ് ഉണ്ടായിരിക്കും

kite camp by naseeja teacher