കൂടുതൽ വിശേഷങ്ങൾ അറിയാൻ
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം
ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പുല്ലാട്, ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം- പുല്ലാടിന്റേയും സമീപ പ്രദേശങ്ങളുടെയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പരിവർത്തനത്തിന് ശംഖൊലി മുഴക്കിക്കൊണ്ട് 1921 മെയ് 23 ന് സ്ഥാപിതമായ ശ്രീ വിവേകാനന്ദ ഹൈസ്കൂൾ ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിക്കുകയാണ്. 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം പാഠ്യ- പാഠ്യേതര മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഈ നാടിന് തിലകക്കുറിയായി പരിശോഭിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ അതിനായി യശ:ശരീരനായ വൈദ്യൻ. എൻ നാരായണ പണിക്കർ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ആ ലക്ഷ്യം ഇതിലൂടെ അനസ്യൂതം ആയി പ്രയാണം തുടരുന്നു.2021ൽ നൂറുവർഷം പൂർത്തിയാക്കുന്ന ഈ വിദ്യാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് 2020 ഫെബ്രുവരി 22-ന് തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളുടെ ഉദ്ഘാടനം 2020ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ആറന്മുള എംഎൽഎ ശ്രീമതി വീണ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട എംപി. ശ്രീ ആന്റോ ആൻറണി നിർവഹിച്ച. സ്കൂൾ വാർഷിക ആഘോഷങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ശ്രീമദ് സ്വാമി ചിദ്ഭവാനന്ദ സരസ്വതി( ജ്ഞാനാനന്ദ ആശ്രമം, അയിരൂർ) അനുഗ്രഹ പ്രഭാഷണം നടത്തി. Rev.ബർ സ്ലിബി റമ്പാൻ( സെൻറ് തോമസ് ഇൻറർനാഷണൽ പിൽഗ്രിം സെൻറർ, തിരുവിതാംകോട്) വിദ്യാലയ സ്മരണ പങ്കുവച്ചു. പൂർവ അധ്യാപകൻ ശ്രീ. എം ജി മുരളീധരൻ നായർ, വൈദ്യൻ. എൻ. നാരായണപ്പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. ആർ കൃഷ്ണകുമാർ( കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) സമ്മാനദാനം നിർവഹിച്ചു. ശ്രീമതി ലളിതാ ഗോപിനാഥ്( സ്കൂൾ മാനേജർ), ശ്രീ. മോൻസി കിഴക്കേടത്ത്( കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), ശ്രീ അജയകുമാർ വല്യൂഴത്തിൽ( ബ്ലോക്ക് പഞ്ചായത്ത് അംഗം, കോയിപ്രം), കോയിപ്രം പഞ്ചായത്ത് അംഗങ്ങളായ ശ്രീ. പി ജി അനിൽകുമാർ, ശ്രീ. ഷിബു കുന്നപ്പുഴ, പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി പി വി ശാന്തമ്മ, തിരുവല്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ജയകുമാർ കെ, പുല്ലാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനില. ബി ആർ, ഹെഡ്മാസ്റ്റർ ശ്രീ. എസ് രമേഷ്, പിടിഎ പ്രസിഡണ്ട് ശ്രീ കെ ജി അശോകൻ, മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശോഭ എം ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.