സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.

എൽ എസ് എസ് - യു എസ് എസ് പരിശീലനം

സ്ക്കൂളിൽ എൽ പി , യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 30 കുട്ടികളെ യു എസ് എസ് നു വേണ്ടിയും, 20 കുട്ടികളെ എൽ എസ് എസ് നു വേണ്ടിയും തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി. എൽ പി, യു പി എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി.