നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഭൂതലം ഭ്രാന്താലയം

00:28, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂതലം ഭ്രാന്താലയം

ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
മനസ്സിൽ വെറുമൊരു കപട ഭൂമി
ദുഃഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി

സ്നേഹമില്ലാത്തൊരീ ഭൂതലം നിശ്ചയം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഒരു പൊതിച്ചോറിന് പകരമായി
അവരുടെ കൈകളിൽ ബോംബു മാത്രം

വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ
വീണടിയുന്നിതേ ഭൂമാതാവിൻ മുന്നിൽ
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ
ജലമില്ലാതലയുന്ന മരുഭൂമിയായ്....

ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ
രക്തക്കറപ്പടിൻ നീലിച്ച ഗന്ധം
അളവാർന്ന സ്നേഹത്തിനുത്തരം
മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
 

വിസ്മയ രമേശ്
9 K നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത