എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/പ്രവേശനോത്സവം

22:02, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) (''''''2021-2022  അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-2022  അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗൂഗിൾ മീറ്റ്  വഴിയാണ് നടത്തിയത്. വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സിദ്ധിഖ് പറക്കാടന്റെ അധ്യക്ഷതയിൽ നടത്തി. പ്രധാനാധ്യാപിക രതി ദേവി സ്വാഗതം പറഞ്ഞു . രാമേട്ടൻ ,എൻ .കെ .മുസ്തഫ ,ജബ്ബാർ പറക്കാടൻ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

പ്രവേശനോത്സവ ഗീതം നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത് .ശേഷം വ്യത്യസ്ത സമയങ്ങളിലായി ക്ലാസ്സ്‌തല പ്രവേശനോത്സവവും നടത്തുകയുണ്ടായി .പ്രീപ്രൈമറിയിലേക്ക് 39  വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയത് .കുട്ടികളുടെ കലാപരിപാടികളും നടത്തി .ഈ വർഷം പ്രവേശനം നേടിയ ഓരോ വിദ്യാർത്ഥികളുടെയും ഫോട്ടോയും പേരും എഴുതിയ ആശംസ കാർഡുകൾ ഗ്രൂപുകളിൽ ഷെയർ ചെയ്തു .പ്രവേശനോത്സവത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു .