കെ.എം.എം.എ.യു.പി.എസ് ചെറുകോട്/എന്റെ ഗ്രാമം

21:48, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (ഖണ്ഡിക ചേർത്തു)

എൻ്റെ നാട്

           മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്കിൽ പ്പെ ട്ട  പോരൂർ പഞ്ചായത്തിൽ  നാലാം വാർഡിൽ ചെറുകോട് എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി  ചെയ്യുന്നത് .കൊച്ചു കൊച്ചു കുന്നുകളും,മലകളും താഴ്വരകളും സമതലപ്രദേശങ്ങളും നിറഞ്ഞതാണ് ഇവിടുത്തെ ഭൂപ്രകൃതി.നെല്ല്,കമുക്,റബ്ബർ കപ്പ ,ഏത്തവാഴ,എന്നിവയാണ് മുഖ്യ കാർഷികവിളകൾ.ജനങ്ങളിൽ അധികവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ്.  

പുരാതന ഇരുമ്പുയുഗ സംസ്കൃതിയിലും പിന്നീടുവന്ന സംഘകാല സംസ്കൃതിയിലും

ഈ നാടിൻറെ   സാന്നിധ്യം വ്യക്തമായി ദർശിക്കാവുന്നതാണ്.മഹാശിലസംസ്കൃതിയുടെ അവശേഷിപ്പുകളായ നന്നങ്ങാടികളും ,കല്ലറകളും സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽനിന്നുകണ്ടെത്തുകവഴി ഈ പ്രദേശത്തെ ജനവാസത്തിന് ചരിത്രാതീത കാലത്തോളം പഴക്കം കാണുന്നു.പ്രദേശത്തെ പല സ്ഥലനാമങ്ങളും  ഉദാ :പാലക്കോട്,പാട്ടരയ്ക്ക മുണ്ടിയൻ കാവ് ,തേവർപൊയിൽ ,പോരൂർ,ചേരി പ്പറമ്പ്  തുടങ്ങി ഒട്ടേറെ സ്ഥലനാമങ്ങൾ,സംഘ കാലത്തെ ഓർമ്മിക്കുന്നതാണ്  .