ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2018-19, 2019-20 വർഷങ്ങളിലായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിരുന്നു. സ്കൂളിലെ കുട്ടികളിൽ വായന അഭിരുചി വളർത്തി എഴുത്തിന്റെ ലോകത്തേക്ക് നയിക്കാൻ സ്കൂളിലെ കുട്ടികൾ ഉൾകൊള്ളുന്ന എല്ലാ വാർഡിലും രണ്ടു കുട്ടികളുടെ വീട് തിരഞ്ഞെടുത്തു കുട്ടികളുടെ നിലവാരത്തിനനുസരിച്ച പുസ്തകം വീടുകളിൽ എത്തിക്കുകയും, പുസ്തകം വായിക്കുന്ന വീട്ടിലെ കുട്ടിയെ ലൈബ്രേറിയൻ ആക്കി കൊണ്ട് എല്ലാ ശനിയാഴ്ചയും നാലു മണി മുതൽ പരിസരത്തുള്ള കുട്ടികൾക്കും അമ്മമാർക്കും പുസ്തകം എടുക്കുന്നതിനും വായന കുറിപ്പ് രേഖപ്പെടുത്തുന്നതിലും അവസരം നൽകി. അതായിരുന്നു പുസ്തകപ്പുര എന്ന പ്രവർത്തനം.