എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./വിദ്യാരംഗം‌

20:33, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33042-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനദിനാചരണവും വായനവാരവും ആചരിക്കുക, വായനമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. വായനയിലും എഴുത്തിലും താല്പര്യം വളർത്തുക, സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ഭാഷാ വ്യവഹാരരൂപങ്ങൾ പരിചയപ്പെടുത്തുക, ഭാഷാ സാഹിത്യ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുക, സാഹിത്യ പ്രതിഭകളെ ആദരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ കാലയളവിലും നിരവധി പ്രവർത്തനങ്ങൾ, സെമിനാറുകൾ  ഓൺലൈനായി നടത്താൻ കഴിഞ്ഞു. ഈ വർഷം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കഥാകാരൻ ബെന്ന്യാമീനുമായി അഭിമുഖം നടത്താൻ കഴിഞ്ഞു. ലൈബ്രറി നവീകരണം നടന്നുകൊണ്ടിരിക്കുന്നു.