ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

15:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 വർഷത്തെ പ്രവർത്തനങ്ങൾ LP, UP ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയ ദിനാഘോഷങ്ങളും സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

  • ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പ്രശസ്തവ്യക്തിത്വങ്ങളായ കൈലാസ് സത്യാർത്ഥി ,മലാല യൂസഫ്സായി, കീർത്തി ഭാരതി, ശാന്താ സിൻഹ തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങൾ നൽകുകയുണ്ടായി. ബാലവേല വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
  • ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗത്തിന് ദൂഷ്യ ഫലങ്ങൾ വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റർ പ്രദർശനം നടത്തി.കൂടാതെ കുട്ടികൾക്കായി ക്ലബിൻ്റെ നേതൃത്വത്തിൽ ചിത്രരചന, പ്രസംഗം തുടങ്ങിയവ സംഘടിപ്പിച്ചു.
  • ജൂലൈ 11ലോക ജനസംഖ്യ ദിനത്തിൽ ഈ ദിനത്തെക്കുറിച്ചുള്ള ലേഖനം വായനയ്ക്കാ,യി നൽകുകയും ജനസംഖ്യ ദിന ക്വിസ് നടത്തുകയും ചെയ്തു.
  • ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികൾ ശേഖരിച്ച ചിത്രങ്ങൾ ,ലേഖനങ്ങൾ എന്നിവ പതിപ്പുകളാക്കി.ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി ഇറങ്ങുന്നതിൻ്റെ വീഡിയോ പ്രദർശനവും നടത്തി. ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
  • ജൂലൈ 27 ഡോ.അബ്‌ദുൾ കലാം ഓർമ്മ ദിനത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് അദ്ദേഹത്തിൻ്റെ സംഭാവനകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ "അഗ്നിച്ചിറകുകൾ " ആത്മകഥയുടെ ഒരു ഭാഗം വായനയ്ക്കായി നൽകുകയും ചെയ്തു.
  • ഓഗസ്റ്റ് 6, 9 ഹിരോഷിമ ,നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ശാന്തി ഗീതാലാപനവും, സമാധാനത്തിൻ്റെ സന്ദേശങ്ങൾ പകരുന്ന പോസ്റ്റർ പ്രദർശനവും നടത്തി.സഡാക്കോ കൊക്കുകളുടെ നിർമ്മാണ രീതി പരിചയപ്പെടുത്തി.
  • ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വാതന്ത്യ സമര സേനാനികളെ അനുസ്മരിച്ച് കുട്ടികൾ പ്രച്ഛന്ന വേഷം ചെയ്തു. സ്വാതന്ത്യദിന ക്വിസ്, ദേശീയപതാക നിർമ്മാണം, ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന, ദൃശ്യാവിഷ്ക്കാരം ഇവ നടന്നു.
  • സെപ്തംബർ 5 അധ്യാപകദിനത്തിൽ ഡോ.S.രാധാകൃഷ്ണൻ്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ,ചിത്രങ്ങളും പ്രദർശിപ്പിച്ചു.കുട്ടികൾ തന്നെ അധ്യാപകരായി മാറി ക്ലാസെടുത്തു.
  • ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം ക്ലബിൻ്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സ്കൂളിൻ്റെ മുൻപിലായി സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പൂമാല അണിയിച്ച് ആദരിച്ചു. അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ ഗാന്ധിജിയെക്കുറിച്ചുള്ള കഥകൾ, കവിതകൾ ,ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ തയ്യാറാക്കി.
  • ഒക്ടോബർ 24 ഐക്യരാഷ്ട്രസഭ ദിനത്തിൽ ഈ ദിനത്തെക്കുറിച്ചുള്ള ലേഖനങ്ങൾ വായനയ്ക്കായി നൽകി.
  • നവംബർ 1 കേരളപ്പിറവി ദിനത്തിൽ അധ്യാപകരും, SMC അംഗങ്ങളും ചേർന്ന് കേരളീയ വേഷം ധരിച്ച് കേരളത്തനിമയോടെ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളിലെത്തിയ കുട്ടികളെ വരവേറ്റു.എല്ലാ ക്ലാസുകളിലും കേരളീയ ഗാനം അവതരിപ്പിച്ചു.കുട്ടികൾ ശേഖരിച്ച ചിത്രങ്ങൾ, ലേഖനങ്ങൾ ചേർത്ത് പതിപ്പുകൾ തയ്യാറാക്കി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തി.
  • ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ ഈ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പ്രദർശിപ്പിച്ചു.
  • ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രസംഗം, പോസ്റ്റർ, പ്രച്ഛന്നവേഷം, കവിത, ദേശഭക്തിഗാനം, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു. വൈകിട്ട് ഗൂഗിൾ മീറ്റിൽ മാവേലിക്കര കോടതിയിലെ അഭിഭാഷകനായ അലക്സ് കളീക്കലിൻ്റെ സെമിനാറും നടന്നു.
സാമൂഹ്യ ശാസ്ത്ര പ്രദർശനം
സാമൂഹ്യ ശാസ്ത്ര പ്രദർശനം
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
പതിപ്പുകൾ
യുദ്ധവിരുദ്ധ റാലി
      ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രം, പ്രാദേശിക ചരിത്രം തുടങ്ങിയവ തയാറാകുന്നുണ്ട്.