ഗവ. എച്ച് എസ് മേപ്പാടി/പ്രവർത്തനങ്ങൾ

13:32, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പത്രം

ഗൃഹസന്ദ‍ശനം വീഡിയോ

എസ്.പി.സി. ക്യാംപ് വീഡിയോ

ഗണിത ദിനാചരണം വീഡിയോ

കാർഡ് നിർമ്മാണം വീഡിയോ

എയിഡ്സ് ദിനാചരണം വീഡിയോ

ഭിന്നശേഷി വരാചരണം വീഡിയോ

വിദ്യാകിരണം വീഡിയോ

ശിശുദിനം

പ്രവേശനോത്സവം 2021

പ്രവേശനോത്സവ മുന്നൊരുക്കം

വിദ്യാലയ ചരിത്രം ഡോക്യുമെന്ററി

പുതിയ കെട്ടിടം ഉദ്ഘാടനം - വിളംബരം

പുതിയ കെട്ടിടം ഉദ്ഘാടനം - സംസ്ഥാനതലം

പുതിയ കെട്ടിടം ഉദ്ഘാടനം - സ്കൂൾതലം

              ഓൺലൈൻ /ഡിജിറ്റൽ പഠനസാധ്യത തികച്ചും ലഭ്യമാകാത്ത കുട്ടികളെ, ക്ലാസ്സ്‌ അധ്യാപകർ കണ്ടെത്തി നൽകുകയും, അവരിൽ നിന്നും അർഹരായവരെ കണ്ടെത്തുന്നതിനായി,ഒരു കൂട്ടം അധ്യാപകർ, കഠിനപ്രയത്നം ചെയ്ത് മുൻഗണന ലിസ്റ്റ് തയ്യാറാക്കുകയും ഇവർക്ക്,അധ്യാപകരുടെയും, സുമനസ്സുകളുടെയും, MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട്‌ ഫോണുകളും ടാബ്‌ലെറ്റുകളും വിതരണം ചെയ്ത്, പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി.

           കുട്ടികളെ ശാക്തീകരിക്കുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ ആരംഭിച്ച് പഠനപ്രവർത്തനങ്ങൾ നടത്തിപ്പോന്നു. സെപ്റ്റംബർ 15-നുള്ളിൽ ഗൃഹസന്ദർശനം പൂർത്തിയാക്കാനായത്, പഠനം കാര്യക്ഷമമാക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും ഇടയാക്കി.

            കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ, NAS സർവ്വേയ്ക്കായി (നാഷണൽ അച്ചീവ്മെന്റ് സർവ്വേ )നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കി.

             വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദിനാചാരണങ്ങൾ സമുചിതമായിനടത്തപ്പെട്ടു.കൗമാരവിദ്യാഭ്യാസ ക്ലാസ്സുകൾ, സൈബർ സുരക്ഷ ക്ലാസുകൾ, കൗൺസിലിങ് ക്ലാസുകൾ, പെൺകുട്ടികൾക്കായി വനിത ശിശു വികസന കോർപറേഷന്റെ നേതൃത്വത്തിൽ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ക്ലാസുകൾ എന്നിവ എടുത്തുപറയേണ്ടവയാണ്

.                 SPC, JRC , LITTLE KITES എന്നിവയുടെ ആഭിമുഖ്യത്തിൽ- ദിനാചരണങ്ങൾ,  സ്കൂൾ വിക്കി, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ, സ്കൂൾ മുഖപത്രമായ "E-WAVE"തയ്യാറാക്കൽ- എന്നിങ്ങനെ   അഭിനന്ദനാർഹങ്ങളായ പ്രവർത്തനങ്ങൾ നിരവധിയുണ്ട്.

        നവംബർ മാസം 1-  മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായതോടെ അധ്യാപക -അനധ്യാപകരുടെയും, വിവിധ സംഘടനകളുടെയും സഹായത്തോടെ സ്കൂളും പരിസരവും ശുചികരിച്ചു. ആശങ്കകൾ ഏറെ ഉണ്ടായിരുന്നെങ്കിലും, വളരെ വേഗംതന്നെ പഠനം സാധാരണ നിലയിലായി.ഓഫ്‌ലൈൻ  പഠനത്തോടൊപ്പം ഓൺലൈൻ പഠനവും മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു.

                "DROP OUT FREE  MEPPADI "എന്ന പദ്ധതി പ്രകാരം ഇതുവരെയും സ്കൂളിൽ എത്താത്ത കുട്ടികളെ കണ്ടെത്തി സ്കൂളിൽ എത്തിക്കുന്നതിനായി,അധ്യാപകർ ഗ്രൂപ്പുകളായി ഇവരുടെ വീടുകൾ സന്ദർശിക്കുകയും ഭൂരിഭാഗം പേരെയും സ്കൂളിൽ എത്തിക്കുകയും ചെയ്തു.

            ഗവണ്മെന്റ് സഹായത്തോടെ ST വിഭാഗം കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ് ലഭ്യമാക്കിയതിലൂടെ പഠന പ്രവർത്തനങ്ങളിൽ, അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി.

             സ്‌റ്റെപ്പ് അപ്പ് : ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ  കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ 2017 - 18 വർഷത്തിൽ നടപ്പിലാക്കിയ സ്ക്കൂളിന്റെ തനതു പരിപാടിയാണ് സ്റ്റെപ്പ് അപ്പ്. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികളെ സ്ക്കൂളിലെത്തിക്കാൻ കഴിയുന്നു. പ്രഭാത ഭക്ഷണം, ഗോത്രസാരഥി വാഹന സൗകര്യം, എസ് എസ് എൽ സി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് എന്നിവയും കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു.