ഗവ. എൽ.പി .സ്കൂൾ‍‍‍‍ , വഞ്ചിയം/ചരിത്രം

12:51, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunil13408 (സംവാദം | സംഭാവനകൾ) ('1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ്ഡിൽ  അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം.

        1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും ചെയ്യും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വഞ്ചിയം പ്രദേശത്തെ ജനങ്ങൾക്ക് സ്കൂളിനുവേണ്ടി സ്ഥലവും കെട്ടിടവും ലഭ്യമാക്കുക എന്നത് വളരെ വിഷമകരമായ ഒരു കാര്യമായിരുന്നു