ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്.

2016-17 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 8ന് രാജു സാറിന്റെ നേതൃത്വത്തിൽ നടന്നു. 10.d യിലെ അനഘ സെമിനാർ അവതരിപ്പിച്ചു.കുറച്ച് കുട്ടികൾ പരീക്ഷണങ്ങൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കൺവീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കൺവീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. IMPROVISED AIDS നിർമ്മിച്ചു കൊണ്ടുവരാൻ നിർദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദർശനം,എക്സിബിഷൻ എന്നിവ നടത്തി. വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനം വിതരണം ചെയ്തു.സെമിനാർ വിഷയം-pulses for sustainable food security prospects and challenges കുട്ടികൾക്ക് നൽകി.സ്കൂൾതല മത്സരത്തിൽ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവർത്തനഫലമായി സയൻസ് മാസിക തയ്യാറാക്കി.സ്കൂൾ തല ശാസ്ത്രമേള ഒക്ടോബർ ആദ്യ ആഴ്ചയിൽ നടത്തുകയും മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ച്. STILL MODELൽ ഒന്നാം സ്ഥാനവും IMPROVISED EXPERIMENT ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ കഴിഞ്ഞു. STILL MODELൽ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിൻകരയിൽ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.

ശാസ്ത്രക്ലബ് -2021-2022

     

  പരിസ്ഥിതിദിനാചരണം. ജൂൺ 5

  • വീട്ടിലെ പച്ചത്തുരുത്ത്.

സ്വന്തം വീട്ട് മുറ്റത്ത് മരം നട്ടു.Hss ൽ നിന്ന് 12 കുട്ടികളും HS  ൽ നിന്ന് 24 പേരും മറ്റ് വിഭാഗങ്ങളിൽ നിന്ന് 16 പേരും ഉൾപ്പെടെ 52 കുട്ടികൾ വീട്ടിലെ പച്ചത്തുരുത്ത് പ്രവർത്തനം ഏറ്റെടുത്തു..

  • ചാന്ദ്രദിനാചരണം. : ജൂലൈ - 21

• ചാന്ദ്ര ദിന ക്വിസ്.

• ചോദ്യ പാക്കേജ് തയ്യാറാക്കൽ

• ചാർട്ട് പ്രദർശനം

• ചാന്ദ്രദിന സംവാദം.

• ഓസോൺ ദിനാചരണം. സെപ്റ്റംബർ 16,

• സ്ലോഗൺ എഴുത്ത്.

• പോസ്റ്റർ മത്സരം

• ക്വിസ് മത്സരം

• ശാസ്ത്രരംഗം മത്സരങ്ങൾ.

• ശാസ്ത്രലേഖനം - വിവിധ വിഭാഗങ്ങളിൽ നിന്നായി 56 കുട്ടികൾ പങ്കെടുത്തു.

• വീട്ടിൽ ഒരു പരീക്ഷണം.

• ശാസ്ത്ര പ്രോജക്ട്.

• എന്റെ ശാസ്ത്ര സുഹൃത്ത്

• ശാസ്ത്ര ഗ്രന്ഥാസ്വാദനം

. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ആക്ടിവിറ്റി ഗ്രൂപ്പ്‌ തുടങ്ങി.

.സയൻസിന്റെ വിവിധ തലങ്ങളിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും അത് അവതരിപ്പിക്കാനും അവസരം നൽകി.

. വീട് ഒരു പരീക്ഷണ ശാല എന്നൊരു ആശയം മുന്നോട്ടു വക്കുകയും ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ അവർക്കു അവസരം കൊടുക്കുകയും ചെയ്തു.

ഫോട്ടോ ആൽബം

https://docs.google.com/presentation/d/1JXwGwDLXFBHwpxOUOjEdX1Yup8rKp4PV3yy0gFrDHp0/edit?usp=sharing