എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/ചരിത്രം

12:07, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eskaynaruvamoodu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം നഗരത്തിൽ നിന്നും 12 km  ദൂരെയാണ്  നരുവാമൂട് എന്ന ഗ്രാമപ്രദേശം.

തീർത്തും സാധാരണക്കാർ ജീവിക്കുന്ന ഒരു കുഞ്ഞു നാട്. ഇന്ന് ആധുനികത യുടെ കൈകൾ ഈ നാടിനെയും വികസനത്തിന്റെ പാതയിലേക്ക് എത്തിച്ചിരിക്കുന്നു. ഏതാണ്ട് 21 വർഷങ്ങൾക്ക് മുൻപ്, സാധാരണക്കാരന്റെ മക്കൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണം എന്ന ഉറച്ച ലക്ഷ്യത്തിൽ ശ്രീ. കുമരേശൻ സർ  ചെയർമാൻ ആയിട്ടുള്ള, KCC എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആഭിമുഖ്യത്തിൽ  2000 ജൂൺ മാസം 4 ന്  Eskay Public School എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

2012 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ ന്റെ അംഗീകാരവും,2015 ൽ 1 മുതൽ 4 വരെ ക്ലാസ്സ്‌ കൾക്ക് കേരള  സർക്കാരിന്റെ അംഗീകാരവും ലഭിച്ചു.നല്ല വിദ്യാഭ്യാസവും, മികച്ച  പരിശീലനവും  നൽകി  ഈ സ്കൂൾ ലെ കുട്ടികളെ എവിടെയും മുൻപന്തിയിൽ എത്തിക്കുവാൻ ഇവിടുത്തെ അധ്യാപികമാർക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ പ്രദേശത്തെ  സാധാരണക്കാരുടെ, സ്വന്തം മക്കൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണം എന്ന ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇന്ന് ഈ സ്കൂൾ നടപ്പിലാക്കി വരുന്നത്.