സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാർത്തകളിൽ വിദ്യാലയം
സ്നേഹസമ്മാനം
കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോറ്റത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസ്വെര് രോഗികൾക്കായുള്ള സഹായ ബോക്സിൽ കൂട്ടിൽ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു.
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഒളിമ്പിക്സ് ആശംസാകാർഡ് -ജില്ലാതല പുരസ്കാരം
മലയാള മനോരമ ദിനപ്പത്രം സംഘടിപ്പിച്ച 'ഒളിമ്പിക്സ് മത്സരാർത്ഥികൾക്കൊരു ആശംസ ' എന്ന വിഷയത്തിൽ 1 സി ക്ലാസ്സിൽ പഠിക്കുന്ന അനികേത് ആശംസാ കാർഡ് തയാറാക്കുകയും ജില്ലാതലത്തിൽ പുരസ്കാരത്തിന് അര്ഹനാകുകയും ചെയ്തു. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഒരാളാണ് അനികേത്. ...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ക്വിസ് മത്സര വിജയി
കെ പി എസ് ടി എ സബ്ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ൽ ഈ വിദ്യാലയത്തിലെ 4 ബി ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് നിഹാൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 32 കുട്ടികളെ പിന്തള്ളിയാണ് നിഹാൽ സമ്മാനാർഹനായത്. തുടർന്ന് ഇതിന്റെ തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തു. .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഗുരുവന്ദനം അവാർഡ്
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം ) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ് , സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത് .സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത് .