ചന്ദ്രിക മൗനമായ് മങ്ങിനിൽകും വാനിൽ. കണ്ണുനീർതുള്ളിപോൽ താരകങ്ങൾ. വൈറസാo കനൽ മാരി പടരുന്ന ഭൂമിക്കു മൃതസഞ്ജീവനിക്കല യുന്നു മുകിലുകൾ കൊന്നകൾ പൂത്തുകൊഴിഞ്ഞത്തറിഞ്ഞില്ല കണ്ണനു കണിവയ്ക്കാനായതില്ല പടി ഇറങ്ങിപ്പോവും അതിഥിയെപോലെ നല്ലദിനങ്ങൾ വന്നെങ്ങോ മറഞ്ഞുപോയി മാനവമാനസ ദേവാലയങ്ങളിൽ ഈശ്വരൻ ധ്യാനത്തിലാഴ്ന്നു പോയി ശൂന്യമാം വീഥിയിൽ കണ്ടുമുട്ടാൻ പ്രാർത്ഥനയോടെ കാത്തിരിക്കാം ഈശ്വരനോട് ചേർന്നുനിൽക്കാം ഒരുമയോടൊന്നിച്ചു പാർത്തിരിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത