ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ളവർ ആകുക
ശുചിത്വമുള്ളവർ ആകുക
ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ ആ രാജാവ് തന്റെ ഭടന്മാരുമായി ഒരു കുഞ്ഞു ഗ്രാമപ്രദേശത്തേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഒരു വൃദ്ധൻ വഴിയരികിൽ നിൽക്കുന്നത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടത്. പഴകിയതും കീറിയതുമായ വസ്ത്രങ്ങൾ. പല്ലുതേയ്ക്കാതെയും കുളിക്കാതെയുമുള്ള അവസ്ഥയിലായിരുന്നു അയാൾ. ഇത് കണ്ട് മനസ്സലിഞ്ഞ രാജാവ് അയാളെ കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ട് പോയി നല്ല വസ്ത്രങ്ങളും കൈനിറയെ സമ്മാനങ്ങളും അയാൾക്ക് നൽകി. അയാളെ ശുചിത്വമുള്ള ഒരു മനുഷ്യനാക്കി രാജാവ് മാറ്റി. തന്റെ രാജ്യത്ത് ഈ മനുഷ്യനെ പോലെയുള്ളവരെ തന്റെ അടുക്കൽ കൊണ്ടുവരാൻ രാജാവ് ഭടന്മാരോട് പറയുകയും അനേകർ വന്ന് രാജാവിന്റെ കയ്യിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി മടങ്ങിപ്പോയി. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന ഈ കൊച്ചു കേരളത്തെ ശുചിത്വമുള്ള ഒരു നാടാക്കി മാറ്റാൻ നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. ശുചിത്വമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്കേവർക്കും സാധിക്കട്ടെ!
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |