ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്ന് വരുന്ന ഒരു വിദ്യാലയമാണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരെ പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. സ്കൂൾ ലൈബ്രിറിയുമായി ഒത്ത് ചേർന്ന് വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിുമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി . സെമിനാറുകളും , ചർച്ചകളും, വിവിധ മൽസരങ്ങളും സംഘടിപ്പിച്ച് കോവിഡ് കാലത്തും വിദ്യാർഥികൾക്ക് ആത്മവിശ്വാസം കൈവരിക്കുന്നതിന് സഹായകരമായ രീതിയിൽ പ്രവർത്തിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്. ശ്രീമതി ബേബി ഗിരിജ ടീച്ചറും ശ്രീ സി വി സുധീർ സാറുമാണ് വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .