പ്രവൃത്തി പരിചയ ക്ലബ്

22:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm-47316 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ഈ വർഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നൽ‍, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി.

"https://schoolwiki.in/index.php?title=പ്രവൃത്തി_പരിചയ_ക്ലബ്&oldid=1439798" എന്ന താളിൽനിന്ന് ശേഖരിച്ചത്