സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു.

പ്രവേശനോത്സവം -ആഘോഷ തിമിർപ്പിൽ അക്ഷരമുറ്റത്തേക്ക്

അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആദ്യാനുഭവം ആഘോഷ തിമിർപ്പിന്റെ വർണ്ണരാജികളുടേതായി മാറി. ആടിയും പാടിയും മധുരം നുണഞ്ഞും കക്കാട്ടിന്റെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപക രക്ഷാകർതൃ സമിതിയും നാട്ടുകാരും പുരുഷ സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അനുഭൂതിയുടെ പുതിയ ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഗീത നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽ കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ശ്യാമ ശശി, ശ്രീ കെ കെ പിഷാരടി, ശ്രീമതി കമലാക്ഷി, ശ്രീമതി രത്നവല്ലി, ശ്രീ പുഷ്പരാജൻ ശ്രീമതി ശ്യാമള എന്നിവർ നേതൃത്വം നല്കി

ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര ദിനാഘോഷം

രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്

ഉപജില്ലാ ശാസ്ത്രമേള

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വൽ ഹിരൺ, ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ, ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.

പ്രവർത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം) അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം ) എൽ പി വാഭാഗത്തിൽ അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം) പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്) അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

അധ്യാപകദിനാഘോഷം

കാൻവാസിൽ തെളിഞ്ഞത് അധ്യാപകരുടെ മുഖങ്ങൾ

അധ്യാപക ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും മുഖങ്ങൾ കാൻവാസിൽ പകർത്തി ചിത്രകലാധ്യാപകൻ അധ്യാപക ദിനാഘോഷം വേറിട്ട അനുഭവമാക്കി തീർത്തു. ചിത്രകലാധ്യാപകനായ ശ്യാമ ശശിയാണ് സഹപ്രവർത്തകരെയെല്ലാം സൗഹൃദ കൂട്ടായ്മയുടെ പ്രതീകമായി ഒറ്റ കാൻവാസിൽ പകർത്തിയത്. നാല്പതോളം അധ്യാപകരുടെ മുഖങ്ങൾ കാൻവാസിൽ തെളിഞ്ഞത് വിദ്യാർത്ഥികൾക്കും കൗതുക കാഴ്ചയായി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമിഖ്യത്തിൽ ഗുരു വന്ദനം പരിപാടിയും നടന്നു. ചടങ്ങിൽ അധ്യാപക ദിന സന്ദേശം സീനിയർ അസിസ്റ്റന്റ് കെ പ്രീത അവതരിപ്പിച്ചു.

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

വനിതാ ഫുട്ബോൾ താരങ്ങൾക്ക് സ്വീകരണം

ഇന്ത്യൻ ടീം അംഗമായ കക്കാട്ട് സ്കൂൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങൾക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോൾക്കും സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ ഉത്ഘാടനം ചെയ്തുു. ചടങ്ങിൽ ബേബി ബാലകൃഷ്ണൻ  വാർഡ് മെമ്പർ രുഗ്മിണി എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയർമാൻ വി പ്രകാശൻ, പ്രിൻസ്പപ്ൽ ഗോവർദ്ധനൻ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനിൽകുമാർഎന്നിവർ സംസാരിച്ചു.
 
 

ശിശുദിനം

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾ സ്വന്തമായി തൊപ്പിയുണ്ടാക്കി. പ്ലാക്കാർഡും മുദ്രാഗീതങ്ങളും തയ്യാറാക്കി. ഒരോ ക്ലാസ്സിലും ചെന്ന് അധ്യാപകരേയും വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് ബങ്കളം ടൗണിലേക്ക് ഘോഷയാത്ര നടത്തി. അടുത്തുള്ള അംഗൻ വാടിയിലെത്തി കുട്ടികൾക്ക് മധുരങ്ങൾ സമ്മാനിച്ചു. ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുമായി ബന്ധപെട്ട പ്രസംഗം നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, വൽസമ്മ ടീച്ചർ, എന്നിവർ കുട്ടികൾക്ക് ലഡു വാങ്ങികൊടുത്തു. അസംബ്ലിയിൽ ലഘുഭാഷണവും നടത്തി. എൽ പി വിഭാഗം അധ്യാപകർ, ഹെഡ്മിസ്ട്രസ്സ്, സ്റ്റാഫ് സെക്രട്ടറി, അനിൽകുമാർ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ നേതൃത്വം നല്കി

 
 
 


രാത്രി കാല വായനാ കേന്ദ്രങ്ങൾ

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വീദ്യാർത്ഥികളുടെ റിസൽറ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. സ്കൂൾ പരിധിയിലുള്ള ക്ളബ്ബുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി എസ് എസ് എൽ സി പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കൻ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

 
 
 
 

പഠനോത്സവം

കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു.
 
 
 

ആരോഗ്യ ക്വിസ്സ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ് പി ഒന്നാം സ്ഥാനവും അദ്വൈത് കെ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

 
വൈശാഖ് പി
 
അദ്വൈത് കെ

യാത്രയയപ്പ്

സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ശ്യാമള, ശ്രീമതി വൽസമ്മ സിറിയക് എന്നിവർക്ക് കക്കാട്ട് സ്കൂൾ സ്റ്റാഫിന്റെ വകയായുള്ള യാത്രയയപ്പ് ചടങ്ങ് ബഹുമാനപെട്ട ഹൊസ്ദുർഗ് എ ഇ ഒ ശ്രീ ‍ജ‍യരാജൻ അവർകൾ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,സീനിയർ അസിസ്റ്റന്റ് കെ പ്രീത അധ്യാപകരായ കെ തങ്കമണി, പി വി പ്രകാശൻ, കെ സന്തോഷ്, കെ കെ പിഷാരടി, കെ ഹരീഷ്, ടി വി ജയൻ, വിജയലക്ഷ്മി, കെ വി കമലാക്ഷി, ടി വി സുധീർകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫിന്റെ വകയായി സ്കൂളിലെ ചിത്രകലാധ്യാപകനായ കേരളത്തിൽ തന്നെ അറിയപെടുന്ന ശ്രീ ശ്യാമ ശശി വരച്ച സ്കുൂൾ പശ്ചാത്തലമാക്കിയ പെയിന്റിങ്ങുകൾ സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി വി ശ്യാമള, വൽസമ്മ സിറിയക് എന്നിവർ‌ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും, ശ്രീ പി വി ശശിധരൻ നന്ദിയും പറഞ്ഞു.

 
 
 
 

സ്നേഹാദരം

ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ‍ശ്യാമളടീച്ചർക്കും, ശ്രീമതി വൽസമ്മ ടീച്ചർക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹാദരം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി‌ ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സീനിയർ‌ അസിസ്റ്റന്റ് കെ പ്രീത , , കെ കെ പി‍ഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അഭിനന്ദ്, വർ‍ഷ, ഗംഗ എന്നിവരും അവരുടെ പ്രിയപെട്ട ടീച്ചർമാരെകുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ചു. മറുപടി പ്രസംഗത്തിൽ ശ്യാമള ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു കവിതയും, വൽസമ്മ ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും എസ് ആർ ജി കൺവീനർ കെ തങ്കമണി നന്ദിയും പ്രകാശിപ്പിച്ചു.

 
 
 
 
 
 
 
 
 
 
 

ചങ്ങാതികൂട്ടം

സമഗ്ര ശിക്ഷാ അഭിയാന്റെ കാസർഗോഡ് ജില്ലാ ചങ്ങാതികൂട്ടം പരിപാടിയുടെ ഭാഗമായി സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികളുടെ വീട്ടിലേക്ക് അധ്യാപകരും, വിദ്യാർത്ഥികളും ജനപ്രതിനിധികളും സന്ദർശനം നടത്തി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത ഈ കുട്ടികളുടെ വീട് സന്ദർശനത്തിന് ഹെഡ്മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് സ്നേഹോപഹാരവും മധുരവും നല്കി.

 
 
 
 

പ്രവേശനോത്സവം 2019

പ്രവേശനോത്സവം അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആഘോഷമായി മാറി. വർണ്ണതൊപ്പിയും ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്വയം സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രുഗ്മിണി നിർ‌വ്വഹിച്ചു. പ്രിൻസിപ്പൽ ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ , എസ് എം സി ചെയർമാൻ കെ പ്രകാശൻ, മുൻ പി ടി എ പ്രസിഡന്റ് വി രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടികൾക്കുള്ള ബാഗ് കാ‍ഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി ഉടമ മുരളിയും കുടകൾ വിവിധ സന്നദ്ധ സ്വയം സഹായസംഘങ്ങളും, സ്ലേറ്റ് ക്രയോൺസ് എന്നിവ സ്റ്റാഫും നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരൻ മാസ്റ്റർ ചിട്ടപെടുത്തിയ സ്വാഗതഗാനം കുട്ടികൾ ആലപിച്ചു. ഭിന്നശേഷി വിദ്യാർത്ഥിയായ യദുകൃഷ്ണൻ കവിത ആലപിച്ചു.

 
 
 
 
 
 

വായനാപക്ഷാചരണവും സ്കൂൾ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സർക്കാറിന്റെ അന്റാർട്ടിക്കൻ പര്യവേഷണ സംഘാംഗവും പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിർവ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മനുഷ്യ വാസമില്ലാത അന്റാർട്ടിക്ക വൻകരയുടെ സവിശേഷതകൾ ജൈവവൈവിധ്യങ്ങൾ സൂര്യായനങ്ങൾ തുടങ്ങിയവയെപറ്റിയുള്ള അറിവുകൾ കുട്ടികളിൽ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു. തുടർന്ന് അന്റാർട്ടിക്കൻ പര്യവേഷണ വീഡിയോ പ്രദർശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു. തുടർന്ന് അദ്ദേഹം സ്കൂൾ മുറ്റത്ത് ഓർമ്മ മരം നട്ടുപിടിപ്പിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ സീനിയർ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.

 
 
 
 
 
 

ക്ലാസ്സ് പി ടി എ യോഗങ്ങൾ

2019-2020 അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച നടന്നു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തിൽ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചർച്ച ചെയ്തു. പോരായമകൾ പരിഹരിക്കാനുള്ള കൂട്ടായ ചർച്ചകൾ എല്ലാ ക്ലാസ്സിലും നടന്നു. ചർച്ചകളിൽ‌ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മദർ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങൾ എന്നിവർ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.

 
 

കെട്ടിടോത്ഘാടനം

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു,

 
 
 

വിജയോത്സവം

കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

കാർഷിക കോളേജ് സന്ദർശനം

ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികൾ മണ്ണിൽ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികൾ പരിചയപെട്ടു.

 
 

സ്വാതന്ത്ര്യ ദിനാഘോഷം

കക്കാട്ട് സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ്, ഗോവിന്ദൻ മാസ്റ്റർ, ശംഭുമാസ്റ്റർ, മോഹനൻ മാസ്റ്റർ, ശശിപ്രഭ ടീച്ചർ, പി ടി എ പ്രതിനിധി പ്രകാശൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയർ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയിൽ അണിനിരന്നു.

Athlets... on your mark....

കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക് 21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ്സ് വളണ്ടിയർമാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ശേഷം പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ മീറ്റ് ഉത്ഘാടനം ചെയ്തു. ഇന്ത്യൻ വനിതാ ഫുട്ബേൾ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.

ഡിജിറ്റൽ പൂക്കളം

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങളിൽ ചിലത്

ഓണാഘോഷം

കക്കാട്ട് സ്കൂളിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഓണപൂക്കളമൊരുക്കി. കുട്ടികൾക്കായി സുന്ദരിക്ക് പൊട്ട് തൊടൽ, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യ ഒരുക്കി.

അധ്യാപകദിനാഘോഷം

ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം

അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

കൊയ്ത്ത്

സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ബങ്കളത്തിന്റെ കർഷക കാരണവർ വെളുത്തമ്പു മൂസോർ നിർവ്വഹിക്കുന്നു.

പച്ചക്കറി വിളവെടുപ്പ്

സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്

ഊണിന്റെ മേളം

ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേത‍ൃത്വം നല്കി.


ഉത്ഘാടനം

സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. പുതിയ കെമിസ്ട്രി ലാബിന്റെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീതയും കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസും നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു.

 
സഹൃദയ ബങ്കളം
 
ഫ്രണ്ട്സ് പഴനെല്ലി
 
ബി എ സി ചിറപ്പുറം
 
സൂര്യ കക്കാട്ട്

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

 
 


പഠനോത്സവം

സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.

ലോക്ക്ഡൗൺ കാലത്ത് കരവിരുത് തെളിയിച്ച് കക്കാട്ടെ കുട്ടികൾ

ലോക്ക്ഡൊൺ കാലത്ത് കിട്ടിയ അവധിക്കാലം തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കാനുള്ള അവസരമാക്കി മാറ്റി കക്കാട്ടെ കുട്ടികൾ. പാഴ് വസ്തുക്കളിൽ കരവിരുത് തെളിയിച്ചും കഥ , കവിത, ലേഖനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കായി കുട്ടികൾ ഈ ലോക്ക്ഡൗൺ കാലം വിനിയോഗിച്ചു. അവയിൽ ചിലത്....

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.

കാർട്ടൂൺ രചനകളിൽ ചിലത്

അധ്യാപക ദിനാഘോഷം

കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു.

കൗൺസിലിങ്ങ് ക്ലാസ്സ്

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.

പ്രവേശനോത്സവം

2021-22 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു.

തുടർന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു.

 
 

ജി സ്യൂട്ട് ട്രെയിനിങ്ങ്

കൈറ്റിന്റെ നേത‍ത്വത്തിൽ  സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.

സ്കൂൾ ശുചീകരണം

നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.

ഇൻകം ടാക്സ് ക്ലാസ്സ്

ഈ സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് കണക്കാക്കി ടാക്സ് സ്റ്റേറ്റ്മെന്റ് സ്വയം എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് അദ്യാപകർക്കായി സംഘടിപ്പിച്ചു. ശ്രീ സന്തോഷ് മാസ്റ്റർ, ശ്രീ രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്പെഷൽ കെയർ സെന്റർ ഉത്ഘാടനം

സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു.

സധൈര്യം- സ്വയം പ്രതിരോധ പരിശീലനം

ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ മടിക്കൈ പഞ്ചായത്തിലെ സ്കൂളിലെ പെൺകുട്ടികൾക്കി നടത്തുന്ന സ്വയം പ്രതിരോധപരിശീലനത്തിന്റെ(സധൈര്യം) ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാ പത്മനാഭൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി രാധാ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി സതീഷ് സ്വാഗതവും ബി ആർ സി ട്രെയിനർ സജീഷ് യു വി നന്ദിയും പറഞ്ഞു.. ഹെഡ്മാസ്റ്റർ പി വി‍ജയൻ , പി ടി എ പ്രസിഡന്റ് കെ വി മധു, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.