സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്
Social science Club ൻ്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്രത്തെക്കുറിച്ച് അറിയുവാനും അറിഞ്ഞ അറിവ് പ്രവൃത്തി പഥത്തിലാക്കുവാനും അവസരം കുട്ടികൾക്കു നല്കുന്നു. ദിനാചരണങ്ങൾ ആഘോഷമാക്കി കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ സാഹചര്യം ഒരുക്കുന്നു. ഉദാഹരണത്തിന് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനം, ഗാന്ധിജയന്തി, ദേശീയ നേതാക്കളുടെ ദിനങ്ങൾ, മുതലാവയവ.
1. സ്വാതന്ത്ര്യ ദിനാചരണം ഓഗസ്റ്റ് 15 (കൂടുതൽ അറിയാൻ)
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 കുട്ടികൾ അണിനിരന്ന തൽസമയ പ്രസംഗ പരമ്പര Freedom Speech എന്ന പേരിൽ നടത്തപ്പെട്ടു.(കൂടുതൽ അറിയാൻ) തുടർന്ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ ദിന സംഗമം എന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾ ആലപിച്ച ദേശഭക്തിഗാനവും കുട്ടികൾ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു.(കൂടുതൽ അറിയാൻ) 2. ഗാന്ധിജയന്തി ദിനം ഒക്ടോബർ 2 (കൂടുതൽ അറിയാൻ) ഗാന്ധി സ്റ്റഡി സെൻ്റർ ചെയർമാനും തൊടുപുഴ MLAയുമായ ശ്രീ. PJ .ജോസഫ് ഉദ്ഘാടനം ചെയ്തു.ഗാന്ധിക്കൂട്ടം വ്യത്യസ്തത പുലർത്തിയ പരിപാടിയായിരുന്നു. 3. റിപ്പബ്ലിക് ദിനം ജനുവരി 26 (കൂടുതൽ അറിയാൻ) 73-ാംറിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭാരതീയം എന്ന പേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. ചാർട്ടുകൾ, മോഡലുകൾ ,മാപ്പുകൾ, ക്വിസ്കോമ്പറ്റീഷൻസ്, വിവിധ പരീക്ഷണങ്ങൾ എന്നിവയിലൂടെയും കുട്ടികളുടെ കഴിവുകൾ അറിവുകൾ ഇവ വികസിപ്പിക്കുവാൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.