ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ

12:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായന വസന്തം

 
മൂന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ വായന വസന്തത്തിൽ പങ്കെടുത്തപ്പോൾ.


എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് ഒന്ന് വായിച്ചു അതിന്റെ വായന കുറിപ്പ് ആഴ്ചയുടെ അവസാന ദിവസമായ

വെള്ളിയാഴ്ച ലൈബ്രറി പിരീഡിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.എല്ലാ കൂട്ടുകാർക്കും വായിക്കാൻ അവസരം നല്കി വരാറുണ്ട്. എന്നാൽ ഇ കോവിഡ് പ്രതിസന്ധി

ഘട്ടത്തിൽ ക്ലാസ് അവതരണം കഴിയാത്തതിനാൽ തിങ്കൾ രണ്ടാം ക്ലാസ്സുകാർ ,ചൊവ്വ മൂന്നാം ക്ലാസ്സുകാർ, ബുധൻ നാലാം ക്ലാസ്സുകാർ എന്നിവർക്ക് സ്കൂളിൽ

എത്തി അമ്മമാരുടെ സഹായത്തോടെ ലൈബ്രറി പുസ്‌തകം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ശനിയാഴ്ചകളിൽ വായന കുറിപ്പിന്റെ അവതരണം ഗൂഗിൾ

മീറ്റിലൂടെ എല്ലാ ക്ലാസ്സുകാരെയും ഉൾകൊള്ളിച്ചു നടത്തുന്നു.

പരീക്ഷണകളരി

 
പരീക്ഷണകളരി 2020-21

കുട്ടികളിൽശാസ്ത്രഅഭിരുചി വളർത്തുന്നതിനായി നടത്തി വരുന്ന ഒരു പ്രവർത്തനം ആണ് ഇത്. എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന്  അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും സംശയം നിവാരണം ചെയ്യും. എല്ലാവര്ക്കും അവസരം കൊടുക്കുന്നു. രക്ഷകര്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു. ഓൺലൈൻ പഠന കാലത്തും വളരെ ഫല പ്രദമായ ഒരു പ്രവർത്തനം ആയിരുന്നു ഇത്.

ചക്കഫെസ്റ്

 
ചക്കഫെസ്റ് 2018-19
 
ചക്കഫെസ്റ്

നമ്മുടെ പ്രദേശം ഒരു നാട്ടിൻപുറം ആയതിനാലും അവിടെ ധാരാളം പ്ലാവുകൾ ഉള്ളതിനാലും ഏർപ്പെടുത്തിയ ഒരു പ്രവർത്തനം ആണ് ഇത്. കുട്ടികൾക്ക് ചക്കയുടെ ഗുണങ്ങളെ കുറിച്ചു അറിയാനും. ചക്ക കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാനും അതിന്റെ രുചി മനസിലാക്കാനും ലക്ഷ്യമിട്ടു നടത്തി വരുന്ന ഒരു പ്രവർത്തനം. ചക്ക ജ്യൂസ്, ചക്ക ബജി, ചക്ക ചമ്മന്തി, ചക്ക പപ്പടം എന്നിവ ആയിരുന്നു കഴിഞ്ഞ ചക്ക ഫെസ്റ്റിലെ പ്രദാന ആകർഷണം . കുട്ടികൾ എല്ലാം തന്നെ അവർ ഉണ്ടാക്കി കൊണ്ട് വരുന്ന വിഭവങ്ങൾ ഉണ്ടാകുന്ന രീതി കൂടി മനസിലാകുന്നു എന്നതാണ് മറ്റൊരു നേട്ടം. എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും  ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ  ഉള്ള അവസരം ലഭിക്കുന്നു.

ഫുഡ് ഫെസ്റ്റ്

ചക്ക ഫെസ്റ്റ് നടത്താൻ കഴിയാത്ത വർഷത്തിൽ( 2017 -18 )നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഫുഡ് ഫെസ്റ്റ് . അതും ഏറെ വിജയകരമായി തന്നെ നടന്നു. ഒരു പാട് വിഭവങ്ങൾ അന്ന് നിരന്നു. കുട്ടികൾ കൊണ്ട് വന്ന വിഭവങ്ങളുടെയെല്ലാം തയ്യാറാക്കുന്ന വിധം മനസിലാക്കി വിഭവങ്ങളെ കുറിച്ച് ചോദിച്ചവർക്കൊക്കെ പറഞ്ഞു കൊടുത്തു.  എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും  ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ  ഉള്ള അവസരം ലഭിക്കുന്നു.